Connect with us

ഇളയരാജയുടെ മകൻ യുവന്‍ ശങ്കര്‍ രാജ ഉംറയ്ക്കായി യാത്ര തിരിച്ചു

News

ഇളയരാജയുടെ മകൻ യുവന്‍ ശങ്കര്‍ രാജ ഉംറയ്ക്കായി യാത്ര തിരിച്ചു

ഇളയരാജയുടെ മകൻ യുവന്‍ ശങ്കര്‍ രാജ ഉംറയ്ക്കായി യാത്ര തിരിച്ചു

ഇളയരാജയുടെ മകനും തമിഴ് സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഉംറയ്ക്കായി യാത്ര തിരിച്ചു. എന്നാണ് യുവന്‍ യാത്ര തിരിച്ചതെന്ന വിവരം ലഭ്യമല്ല. എന്നാൽ ഇഹ്‌റാം വേഷത്തോടെ വിമാനത്തില്‍ ഇരിക്കുന്ന യുവന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

2014–ലാണ് ഇസ്ലാം മതം സ്വീകരിച്ചതായി യുവൻ വെളിപ്പെടുത്തിയത്. 2011-ല്‍ അമ്മ മരിച്ചതോടെ കടുത്ത മാനസിക വിഷമം അനുഭവിച്ചെന്നും തുടര്‍ന്നാണ് ഇസ്ലാമിന്റെ വഴി തിരഞ്ഞെടുത്തതെന്നും യുവന്‍ പറഞ്ഞിരുന്നു.

ഇസ്ലാം മതത്തിലേക്കു മാറിയെന്നും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചുവെന്നുമായിരുന്നു യുവന്റെ തുറന്നു പറച്ചിൽ. അതിനു ശേഷം 2015ലാണ് യുവൻ ശങ്കർ രാജയും സാഫ്റൂൺ നിസയും വിവാഹിതരായത്. സാഫ്‌റൂണുമായുള്ള പ്രണയത്തെ തുടർന്നാണ് മതം മാറാൻ യുവൻ തയ്യാറായതെന്ന് അന്നു മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. യുവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവർക്കും സിയ എന്നു പേരുള്ള ഒരു മകളുണ്ട്.

2005 മാർച്ചിൽ യുവൻ സുജയ ചന്ദ്രനെ വിവാഹം ചെയ്തിരുന്നു. ലണ്ടനിൽ നടന്ന സംഗീത പരിപാടിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. എന്നാൽ 2008-ൽ ഇവർ വിവാഹമോചിതരായി. തുടർന്ന് 2011-ൽ ശിൽപയെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും മുന്നോട്ടു പോയില്ല.

Continue Reading
You may also like...

More in News

Trending

Recent

To Top