Connect with us

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍

News

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍

തമിഴ് നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ കാര്‍ത്തിക് കുമാറും മുന്‍ ഭാര്യയും പിന്നണി ഗായികയുമായ ആര്‍ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. കാര്‍ത്തിക് കുമാര്‍ സ്വ വര്‍ഗാനുരാഗിയാണെന്ന് അവകാശപ്പെട്ട് സുചിത്ര അടുത്തിടെ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് മുന്‍ ഭാര്യയ്ക്കും രണ്ട് യൂട്യൂബ് ചാനലുകള്‍ക്കും ഏതിരെ കാര്‍ത്തിക് കുമാര്‍ നോട്ടീസ് അയച്ചത്.

മെയ് 16 ന് കാര്‍ത്തിക് കുമാറിന്റെ അഭിഭാഷകന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. ക്രിമിനല്‍ മാ നനഷ്ടക്കേസ് ഫയല്‍ ചെയ്യാതിരിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം.

സുചിത്ര തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. തനിക്കെതിരെ അടിസ്ഥാനരഹിതമായ അപവാദ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് കുമുദം, റിഫ്‌ലക്റ്റ് ടോക്ക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട് കാര്‍ത്തിക് കുമാര്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അഭിനേതാക്കളെക്കുറിച്ചും, സുചി ലീക്‌സ് സംബന്ധിച്ചും, വ്യക്തിജീവിതം സംബന്ധിച്ചും സുചിത്രയുടെ അഭിമുഖങ്ങള്‍ കോളിവുഡില്‍ സംസാരവിഷയമാകുകയാണ്. അഭിമുഖങ്ങളില്‍ കാര്‍ത്തിക് കുമാര്‍, ധനുഷ്, തൃഷ, വിജയ്, കമല്‍ഹാസന്‍, ആന്‍ഡ്രിയ ജെറമിയ, ഐശ്വര്യ രജനികാന്ത് എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുചിത്ര നടത്തിയത്.

കാര്‍ത്തിക് കുമാറും ധനുഷും സ്വവര്‍ഗാനുരാഗികളാണെന്നാണ് സുചിത്രയുടെ വാദം. 2017ല്‍ നടന്ന കുപ്രസിദ്ധമായ ‘സുചി ലീക്ക്‌സ്’ കാര്‍ത്തിക്കും ധനുഷും ചേര്‍ന്ന് നടത്തിയ ഒരു തമാശയാണെന്ന് സുചിത്ര തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

2017ല്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ തമിഴ് സിനിമാ വ്യവസായത്തിലെ അഭിനേതാക്കളുടെ നിരവധി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ചോര്‍ന്നിരുന്നു.

അന്ന് സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവള്‍ സ്ഥിരതയുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ഇതാണ് സുചി ലീക്‌സ് എന്ന് അറിയപ്പെട്ടത്. 2018 ല്‍ കാര്‍ത്തിക്കും സുചിത്രയും വേര്‍പിരിഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top