Actor
വിനീതിന്റെ സംവിധാനത്തിൽ ദിലീപ് നായകൻ
വിനീതിന്റെ സംവിധാനത്തിൽ ദിലീപ് നായകൻ
ഒരു ഇടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ജനപ്രിയ താരം ദിലീപ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത് അതിൽ ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്നവയും തുടങ്ങാനിരിക്കുന്നവയും അക്കൂട്ടത്തിലുണ്ട്.
അത്തരത്തിൽ ഇനി അടുത്ത് തുടങ്ങുവാൻ പോകുന്നത് വൻ ഹിറ്റായി മാറിയ അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ രചന നിർവ്വഹിക്കുന്ന ചിത്രമാണ് . ഡിയർ ഫ്രണ്ട്സ് എന്ന ചിത്രത്തിന് ശേഷം വിനീത്കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം ഈ വർഷം അവസാനമാകും ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുക.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. തെന്നിന്ത്യന്‍ താരം തമന്നയാണ് ഈ ചിത്രത്തിലെ നായിക. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റാഫി-ദിലീപ് കൂട്ടുകെട്ടില്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും പണിപ്പുരയിലാണ്. ഇതില്‍ ജോജു ജോര്‍ജ്ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.വോയിസ് ഓഫ് സത്യനാഥനാണ് ചിത്രീകരണം പൂർത്തിയാക്കി ആദ്യം പ്രദർശനത്തിന് എത്തുക.
