തന്റെ വരവോടെയാണ് പാട്ടും ഡാന്‍സും ആക്ഷനും ആളുകള്‍ ആസ്വദിച്ച് തുടങ്ങിയത്, പാട്ടുകളിലെ ചില സീനുകളില്‍ തനിക്ക് ആരാധകരോട് സംസാരിക്കാം; അഭിനയത്തെ പുകഴ്ത്തി നടൻ ചിരഞ്ജീവി

തന്റെ അഭിനയത്തെ സ്വയം പുകഴ്ത്തുന്ന നടൻ ചിരഞ്ജീവിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
താന്‍ എന്ത് ചെയ്താലും ആരാധകര്‍ക്ക് ഇഷ്ടമാണ്. അവരത് അനുകരിക്കുന്നു. ‘ഇതൊക്കെ ചെയ്യാന്‍ നീ ആരാ ചിരഞ്ജീവി ആണോ’ എന്ന പ്രയോഗം വരെ ഉണ്ടായിരുന്നു. താനെന്ത് ചെയ്താലും, ഏത് വസ്ത്രം ധരിച്ചാലും എല്ലാം ഫാന്‍സ് അനുകരിക്കുന്നു. ആരാധകരെ മനസില്‍ കണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. പാട്ടുകളിലെ ചില സീനുകളില്‍ തനിക്ക് ആരാധകരോട് സംസാരിക്കാം. തന്റെ വരവോടെയാണ് പാട്ടും ഡാന്‍സും ആക്ഷനും ആളുകള്‍ ആസ്വദിച്ച് തുടങ്ങിയത്.
മുമ്പ് ഗാനരംഗം വരുമ്പോള്‍ ആളുകള്‍ അത് ചെറിയ ഇന്റര്‍വെല്‍ പോലെ ആണ് കണ്ടിരുന്നത്. ഭൂരിഭാഗം ഫൈറ്റ് സീനുകളും ചെയ്തിരുന്നത് ഡ്യൂപ്പുകള്‍ ആയിരുന്നു.ആദ്യമായി സ്ത്രീകള്‍ പോലും തന്റെ ആക്ഷന്‍ രംഗങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. കാരണം എല്ലാം താന്‍ തന്നെ ആയിരുന്നു ചെയ്തിരുന്നത്. അങ്ങനെയാണ് സിനിമകളില്‍ താന്‍ മാറ്റം കൊണ്ട് വന്നത്. തന്റെ അഭിനയവും ആളുകള്‍ക്ക് ഇഷ്ടമായി തുടങ്ങി. കാരണം അഭിനയം വളരെ സ്വാഭാവികമാണ്. ആര്‍ട്ടിഫിഷ്യല്‍ ആയി ഒന്നും ഇല്ല. ഇങ്ങനെ നിരവധി കാര്യങ്ങള്‍ തനിക്ക് ഈ സ്ഥാനം ലഭിക്കാന്‍ സഹായിച്ചു. നിര്‍മ്മാതാക്കളും സംവിധായകരും തനിക്ക് നല്ല സിനിമകള്‍ തന്നു എന്നാണ് ചിരഞ്ജീവി പറയുന്നത്.
തുടര്‍ച്ചയായി പരാജയങ്ങളാണ് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കരിയറില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ഗോഡ്ഫാദര്’ ചിത്രവും പരാജയമായിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...