Connect with us

ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞപ്പോള്‍ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തു; തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് ബാല

Malayalam

ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞപ്പോള്‍ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തു; തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് ബാല

ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞപ്പോള്‍ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തു; തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ബാല പലപ്പോഴും വിമര്‍ശിക്കപ്പെടാറുള്ളത് അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയാണ്.

ബാലയുടെ ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായി ബന്ധം വേര്‍പെടുത്തിയത് മുതലാണ് നടന്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. പത്ത് വര്‍ഷത്തോളം സിംഗിള്‍ ലൈഫ് നയിച്ച ശേഷം ബാല ഡോക്ടറായ എലിസബത്ത് ഉദയനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ എലിസബത്തുമായും ഇപ്പോള്‍ പ്രശ്‌നങ്ങളിലാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും ഒന്നിച്ചല്ല താമസിക്കുന്നതും. ജോലിയുടെ ഭാഗമായി എലിസബത്ത് കേരളത്തിന് പുറത്താണ്.

നാട്ടിലേയ്ക്ക് എത്തിയാലും ബാലയ്ക്കടുത്തേയ്ക്ക് എത്താറില്ലെന്നാണ് വിവരം. സ്വന്തം വീട്ടിലാണ് എലിസബത്ത് വെക്കേഷന്‍ ചെലവിട്ടതും. ഇരുവരും പരസ്പരം ചിത്രങ്ങളും വീഡിയോകളും ഒന്നും പങ്കുവെയ്ക്കാറുമില്ല. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേ ഭാര്യയായ എലിസബത്ത് തന്റെ കൂടെ ഇല്ലെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അങ്ങനെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ബാലയെ പറ്റി കുറച്ചു നാളുകളായി യാതൊരു വിവരവും ഇല്ലായിരുന്നു.

എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലായി ബാല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചെന്നൈയിലുള്ള തന്റെ കുടുംബക്കാരുടെ വീട്ടിലേയ്ക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് നടന്‍ എത്തിയത്. മാത്രമല്ല മുറപെണ്ണിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചു. മുറപ്പെണ്ണായ കോകിലയുടെ പിറന്നാളാണെന്നും അവര്‍ ഉണ്ടാക്കിയ ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയാണെന്ന് ഒക്കെ നടന്‍ പറഞ്ഞിരുന്നു.

പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ബാല പങ്കുവെച്ചിരുന്നു. എന്റെ ത്യാഗങ്ങള്‍ ഭീരുത്വമല്ല. എന്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വര്‍ഷത്തിനുശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് ബാല പറഞ്ഞത്. അതോട് കൂടി ബാല വീണ്ടും വിവാഹിതനായി, വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് കാരണമായി.

ഇപ്പോഴിതാ ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ചും ആസ്തി എത്രയുണ്ടെന്നുമടക്കം റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പിരിയാന്‍ നേരത്ത് ബാല തന്റെ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തതായി നടന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും പൂര്‍വ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്.

മാത്രമല്ല ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കി രംഗത്ത് വന്നതും ശ്രദ്ധയമായിരുന്നു. ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുതെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണെന്നും സന്തോഷ് സൂചിപ്പിച്ചിരുന്നു.

തമിഴിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച ആളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്പനി ബാലയുടെ മുത്തച്ഛന്റേതായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള വ്യക്തിയാണ്. സഹോദരന്‍ ശിവനയും നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. ഈ സ്വത്തുക്കളെല്ലാം മകള്‍ പാപ്പുവിന് ഉള്ളതല്ലേയെന്നും ഭാഗ്യം ചെയ്ത കുഞ്ഞാണ് പാപ്പു എന്നും ചിലര്‍ കമന്റിട്ടിരുന്നു.

എന്നാല്‍ സ്വത്തിനേക്കാളും പണത്തേക്കാളും ഒക്കെ വലുത് അച്ഛനും അമ്മയും ഒരുമിച്ചുള്ള ജീവിതവും സന്തോഷവും സമാധാനവുമാണെന്നും അവിടെ പണത്തിന് പ്രാധാന്യമില്ലെന്നുമായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

More in Malayalam

Trending

Recent

To Top