Social Media
ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്, ഒരുപാട് ദൂരെക്ക് ഒന്നും അല്ല!!; എല്ലാവരോടും നന്ദി പറഞ്ഞ് ബാല
ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്, ഒരുപാട് ദൂരെക്ക് ഒന്നും അല്ല!!; എല്ലാവരോടും നന്ദി പറഞ്ഞ് ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ബാലയുടെ നാലാം വിവാഹം. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. മുൻഭാര്യയായ അമൃത ബാലയ്ക്കെതിരെ കേസ് കൊടുത്തിരുന്നു. തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടന്റെ വിവാഹം.
വാർത്തകളിലും ട്രോളുകളിലുമെല്ലാം ഇത് നിറഞ്ഞ് നിന്നിരുന്നു. വലിയ ചർച്ചകളും വിമർശനങ്ങളുമായിരുന്നു നടന് നേരിടേണ്ടി വന്നത്. ആരാധകരെ ഞെട്ടിച്ച് കൊണ്ട് താൻ കൊച്ചിയിൽ നിന്നും താമസം മാറിയതായി അറിയിച്ചിരിക്കുകയാണ് നടൻ ബാല. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തതോടെ ബാല കേരളത്തിൽ നിന്ന് തന്ന താമസം മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.അതിനിടയിലാണ് ഇപ്പോൾ താൻ കൊച്ചിയിൽ നിന്നും പോകുകയാണെന്ന് നടൻ അറിയിച്ചത്.
നടന്റെ കുറിപ്പ് ഇങ്ങനെ;
‘എല്ലാവർക്കും നന്ദി!!! ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം.
എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ!! എന്ന് നിങ്ങളുടെ സ്വന്തം
ബാല’, എന്നാണ് കുറിപ്പിൽ പറയുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. നടനെ പരിഹസിച്ച് കൊണ്ടുള്ളതാണ് കമന്റുകളിൽ ഏറെയും. ചില കമന്റുകൾ ഇങ്ങനെ-‘മലയാളികൾ താങ്കളെ കുറെയധികം ഇഷ്ട്ടപ്പെട്ടു, സ്നേഹിച്ചു. പലതിൻ്റെയും യഥാർത്ഥ കാരണം അറിയാതെ. പക്ഷേ താങ്കൾടെ കുറെ പ്രഹസനങ്ങൾ കാരണം താങ്കൾ നന്നായി വെറുപ്പിച്ചു. വെറുതെ ഷോ ഓഫ് കാണിക്കാതെ ഇനിയെങ്കിലും സന്തോഷമായി ജീവിക്കു. ജീവിതം മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടി പ്രദർശിപ്പിക്കാനുള്ളതല്ല.
നിങ്ങൾക്ക് ചുറ്റും നിങ്ങളുടെ വേണ്ടപ്പെട്ടവർ മാത്രമെ ഉണ്ടാകു. ഈ നാട്ടിലെ ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടാകില്ല. അവർ ഇന്നലെ നിങ്ങടെ കൂടെ എങ്കിൽ നാളെ വേറൊരാളുടെ കൂടെയാണ്. യാഥാർത്ഥ്യം ഉൾകൊണ്ട് ജീവിക്കു. ആരോഗ്യം ശ്രദ്ധിക്കു. ആശംസകൾ പുതിയൊരു തുടക്കത്തിന്’ മനസമാധാനം സ്വന്തമായി കണ്ടെത്തേണ്ടത് ആണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, അതേസമയം, ഹണിമൂൺ വീഡിയോസ് ഒന്നും കണ്ടില്ലാലോയെന്നെ ചോദ്യത്തിന് മുൻഭാര്യയെ പരോക്ഷമായി സൂചിപ്പിക്കുന്ന ഒരു മറുപടിയാണ് ബാല നൽകിയത്. ‘ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ സംസാരിക്കുന്ന വീഡിയോ കാണുന്നുണ്ടല്ലോ. നമ്മളൊക്കെ നിർത്താൻ പറഞ്ഞിട്ടും അവർ ഇതുവരെ നിർത്തിയിട്ടില്ലാലോ. അവരുടെ വീഡിയോസ് കാണ്’ ബാല പറഞ്ഞു. ആരെയൊ ഒന്ന് കുത്തി പറയുന്നുണ്ടല്ലോയെന്ന കമന്റ് ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചില പ്രേക്ഷകർ പങ്കുവെക്കുന്നുമുണ്ട്.
നേരത്തെ അമൃതയുടെയും അഭിരാമിയുടെയും വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉപദ്രവങ്ങളൊന്നുമില്ലാത്ത സമാധാനമുള്ള ഒരു ദീപാവലിയാണ് കടന്നു പോയതെന്നാണ് അമൃത പറഞ്ഞത്. തങ്ങളെ മനസിലാക്കി കൂടെ നിന്നതിന് പ്രേക്ഷകർക്ക് നന്ദി. കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നു പോയത്. മനസിനെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്ക് മടങ്ങി വരുമെന്നും അമൃത വീഡിയോയിൽ പറഞ്ഞു.