Social Media
പുതിയ ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ; കമന്റുകളുമായി ആരാധകർ
പുതിയ ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ; കമന്റുകളുമായി ആരാധകർ
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മക്കളുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമൊപ്പമാണ് താരദമ്പതിമാർ. പ്രണവ് സിനിമയിലെത്തിയെങ്കിലും മാധ്യമങ്ങൾക്ക് മുൻപിൽ ഒന്നും പ്രണവ് എത്താറില്ല.
വിസ്മയയും അങ്ങനെ തന്നെയാണ്. മാധ്യമങ്ങൾക്ക് മുന്നിലേയ്ക്ക് വിസ്മയ എത്താറില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. തായ്‌ലൻഡിൽ ആണ് വിസ്മയ. കഴിഞ്ഞദിവസം Loy krathong ഉത്സവം ആഘോഷിക്കുന്ന ദൃശ്യങ്ങൾ വിസ്മയ പങ്കുവെച്ചത് വൈറലായിരുന്നു. എഴുത്തുകാരിയായ വിസ്മയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’എന്നൊരു കവിത സമാഹാരം എഴുതിയിട്ടുണ്ട്.’നക്ഷത്രധൂളികൾ’എന്നാണ് മലയാളം പതിപ്പിന്റെ പേര്.
നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. ഇടയ്ക്ക് തായ്‌ലൻഡിൽ പോയി മോതായ് ചെയ്ത് ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ പ്രണവിനെ കുറിച്ചും വിസ്മയയെ കുറിച്ചും സുചിത്ര സംസാരിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്മൾ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൻ ചെയ്യുകയുള്ളൂ. ഇപ്പോൾ അവൻ സ്‌പെയിനിലാണ്.
രണ്ട് വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവൻ. രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികൾ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോൾ അതൊരു ബാലൻസിംഗ് ആണല്ലോ എന്ന് തോന്നി.
ഇപ്പോൾ സ്‌പെയിനിൽ ആണെങ്കിലും അവിടെ ഒരു ഫാമിൽ അപ്പു വർക്ക് ചെയ്യുന്നുണ്ട്. ചിലപ്പോൾ കുതിരയെയോ ആട്ടിൻകുട്ടികളെ ഒക്കെ നോക്കാൻ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതൽ എനിക്കറിയില്ല, അവിടെ ചെയ്യുന്ന ജോലിയ്ക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക.
മാത്രമല്ല, മകൾ വിസ്മയ എന്ന മായയെ കുറിച്ചും സുചിത്ര പറഞ്ഞു. മായയെ കുറിച്ച് പറയുകയാണെങ്കിൽ ഞാനും അവളും എപ്പോഴും വഴക്കാണ്. സാധാരണ എല്ലാ അമ്മമാരും പെൺമക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്.
ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്. അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോൾ ഒരുമിച്ചു ബെഡിൽ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിന്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു.
അതേസമയം, പ്രണവ് ഇപ്പോൾ തെലുങ്കിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.
ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനോൻ, കാവ്യ ഥാപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്.
