Connect with us

എലിസബത്തിനെ ബഹുമാനിക്കുന്നുവെന്ന് ബാല; മുൻഭാര്യയെ മറന്ന് കോകിലയ്ക്കൊപ്പം സന്തോഷമായി കഴിയൂവെന്ന് സോഷ്യൽ മീഡിയ

Social Media

എലിസബത്തിനെ ബഹുമാനിക്കുന്നുവെന്ന് ബാല; മുൻഭാര്യയെ മറന്ന് കോകിലയ്ക്കൊപ്പം സന്തോഷമായി കഴിയൂവെന്ന് സോഷ്യൽ മീഡിയ

എലിസബത്തിനെ ബഹുമാനിക്കുന്നുവെന്ന് ബാല; മുൻഭാര്യയെ മറന്ന് കോകിലയ്ക്കൊപ്പം സന്തോഷമായി കഴിയൂവെന്ന് സോഷ്യൽ മീഡിയ

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടൻരെ വിവാഹവും വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം ഇത്രയേറെ ചർച്ചയും വിവാദവുമായ നടൻ വേറെയില്ലെന്ന് തന്നെ പറായം. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലാത്ത നടനെ, ബിഗ് ബിയിലേയും പുതിയ മുഖത്തിലേയും പഴയ ബാലയായി വീണ്ടും ആ പഴയ രൂപത്തിൽ സ്ക്രീൻ കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ഇത് പലപ്പോഴും നടനോട് പ്രേക്ഷകർ പറ‍ഞ്ഞിട്ടുമുണ്ട്.

ഗായികയായ അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ബാലയുടെ ജീവിതത്തിലേക്ക് വന്നത് തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്ത് ഉദയനായിരുന്നു. ഒരു വർഷം മുമ്പ് എലിസബത്തും ബാലയും തമ്മിലും വേർപിരിഞ്ഞു. ഡോക്ടറായ എലിസബത്ത് അഹമ്മദാബാദിൽ ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയാണിപ്പോൾ.

നിയമപരമായി വിവാഹിതരായിട്ടില്ലാത്തതിനാൽ നിയമരപമായ തടസങ്ങളാന്നും ബാലയ്ക്ക് നേരിടേണ്ടി വന്നില്ല. വേർപിരിയാനുള്ള കാരണം പോലും ഇരുവരും ഇതുവരെയും എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞുവെന്ന തരത്തിലാണ് ബാല പലപ്പോഴും എലിസബത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ പറയാറുള്ളത്.

എന്നാൽ ബാലയിൽ നിന്നും അകന്നശേഷം എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോകളെല്ലാം ചർച്ചയായിരുന്നു. സ്വന്തം പങ്കാളിയിൽ നിന്ന് താനെന്തൊക്കെ അനുഭവിച്ചുവെന്നത് പറയാതെ പറയും പോലെയാണ് എലിസബത്ത് സംസാരിച്ചിരുന്നത്. മാത്രമല്ല ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷുമായും അവരുടെ കുടുംബവുമായും നല്ല സൗഹൃദം എലിസബത്തിനുണ്ട്.

എലിസബത്തും വളരെ വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അടുത്തിട അമൃതയും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ബാല വൈക്കത്തേയ്ക്ക് താമസം മാറിയത്. റിസോർട്ടിന് സമാനമായ ഒരു വീടാണ് കായൽ‌ അരികത്ത് ബാലയും പുതിയ ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്.

വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ബാലയും കോകിലയും കൊച്ചിയും അവിടെയുള്ള വീടും ഉപേക്ഷിച്ച് വൈക്കത്തേയ്ക്ക് താമസം മാറിയിരിക്കുന്നത്. സ്വർഗം പോലെ മനോഹരമായ വീടിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബാല സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വലിയ ആർഭാടങ്ങളില്ലാത്ത വീട്ടിൽ ഇരുവരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളെല്ലാം ബാല പങ്കിട്ട വീഡിയോയിൽ കാണാം.

ബാലയ്ക്കും ഭാര്യയ്ക്കും നിരവധി ആരാധകരാണ് ആശംസകളും പ്രാർത്ഥനകളും നേർന്ന് എത്തിയത്. അക്കൂട്ടത്തിൽ ഒരാൾ കുറിച്ച കമന്റും ബാല നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഞാൻ എലിസബത്തിനെ ബഹുമാനിക്കുന്നു. നല്ല പെൺകുട്ടിയായിരുന്നു അവർ എന്നാണ് ഒരാൾ കുറിച്ചത്. ഉടൻ ബാലയുടെ മറുപടിയും എത്തി.

ഞാനും എലിസബത്തിനെ ബഹുമാനിക്കുന്നുവെന്നാണ് ബാല കുറിച്ചത്. എലിസബത്തുമായി വേർപിരിഞ്ഞിട്ട് ഒരു വർഷത്തിന് മുകളിലായെങ്കിലും ഇന്നേവരെ എലിസബത്തിനെ കുറ്റപ്പെടുത്തി ബാല സംസാരിച്ചിട്ടില്ല. ആരാധകന്റെ കമന്റും ബാലയുടെ മറുപടിയും വൈറലായപ്പോൾ മുൻ ഭാര്യമാരെ മറന്ന് കോകിലയ്ക്കൊപ്പം സന്തോഷമായി കഴിയാനാണ് ആരാധകർ‌ നടനെ ഉപദേശിക്കുന്നത്.

അമൃത പറയുന്നതനുസരിച്ച് നടന്റെ നാലാം വിവാഹമാണിത്. അമൃതയെ വിവാഹം കഴിക്കും മുമ്പ് കന്നഡക്കാരിയായ യുവതിയെ ബാല വിവാഹം കഴിച്ചിരുന്നുവെന്നും എന്നാൽ ഇക്കാര്യം മറച്ച് വെച്ചാണ് തന്നെ വിവാഹം കഴിക്കാനൊരുങ്ങിയതെന്നുമാണ് അമൃത പറഞ്ഞത്. വിവാഹത്തിന് കുറച്ച് മുമ്പാണ് ഈ വിവരം അറിഞ്ഞതെന്നും എന്നാൽ തന്റെ ആദ്യത്തെ പ്രണയമായതിനാൽ തനിക്ക് ഈ ബന്ധം തന്നെ മതിയെന്ന് പറയുകയായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top