Malayalam
എനിക്ക് ഇപ്പോള്‍ നല്ല സമയമാണ്… അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് കേരളത്തില്‍ വാങ്ങി, അവിടെയാണ് താമസമെന്ന് ബാല; പുതിയ സന്തോഷം പുറത്ത്
എനിക്ക് ഇപ്പോള്‍ നല്ല സമയമാണ്… അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് കേരളത്തില്‍ വാങ്ങി, അവിടെയാണ് താമസമെന്ന് ബാല; പുതിയ സന്തോഷം പുറത്ത്
നടന്‍ ബാലയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. തമിഴ് സിനിമയിലൂടെയാണ് നടൻ വെള്ളിത്തിരയില്‍ എത്തിയതെങ്കിലും കളഭം എന്ന സിനിമയിലൂടെ
മലയാളത്തിലേക്ക് എത്തിയത്. കൂടുതലായും വില്ലന്‍ റോളിലാണ് തിളങ്ങിയിട്ടുള്ളത്. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം എലിസബത്തിനെയായിരുന്നു ബാല രണ്ടാമത് വിവാഹം കഴിച്ചത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയ ആക്രമണങ്ങളും നേരിട്ടിരുന്നു. ഭാര്യയുമായി ലൈവിലെത്തി തനിയ്ക്ക് നേരെ വരുന്ന അക്രമണങ്ങൾക്ക് ബാല ചുട്ട മറുപടിയും നൽകിയിരുന്നു.
നടന്‍ ഏറ്റവും ഒടുവില്‍ നല്‍കിയ അഭിമുഖത്തിലെ ചില പരമർശങ്ങൾ ശ്രദ്ധ നേടുകയാണ് . അവതാരക യാതൊന്നും ചോദിക്കാതെ തന്നെ റിലേഷന്‍ഷിപിനെ കുറിച്ച് ബാല ഒരു ഉപദേശം നല്‍കുകയായിരുന്നു.
എനിക്ക് ഇപ്പോള്‍ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല. അമ്മയ്ക്ക് ഒപ്പമാണ്. ഓണത്തിന് വന്നിരുന്നു, പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി. അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ്- എന്ന് പറഞ്ഞതിന് ശേഷമാണ് ബാല അവതാരകയ്ക്ക് ഒരു ഉപദേശം കടുക്കുന്നത്.
‘ഉപദേശമായിട്ട് എടുക്കേണ്ട, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ് ആണ്. പോയാല്‍ പോയി.. തിരിച്ചു കിട്ടില്ല’- ബാല പറഞ്ഞു. അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് കേരളത്തില്‍ വാങ്ങിയെന്നും അവിടെയാണ് ഇപ്പോള്‍ താമസം എന്നും നടന്‍ പറയുന്നു. അഭിമുഖത്തില്‍ ഒരിടത്ത് പോലും ഭാര്യ എലിസബത്തിനെ കുറിച്ച് പറയാത്തതും സംശയത്തിന് ഇട വച്ചു.
രണ്ടാം വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിരുന്നു ബാല. എന്നാല്‍ കുറച്ച് കാലമായി യാതൊരു പോസ്റ്റും പങ്കുവയ്ക്കുന്നില്ല എന്നും പാപ്പരാസികള്‍ നിരീക്ഷിച്ചിട്ടുണ്ട്. റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള നടന്റെ ഉപദേശവും ആയതോടെ വേര്‍പിരിഞ്ഞോ എന്ന ചോദ്യം ശക്തമാവുകയാണ്,
