Malayalam
മുറിച്ചു വച്ച് ഒട്ടിച്ചാല്‍ മമ്മൂട്ടി! ഭീഷ്മയും കിംഗ് ഓഫ് കൊത്തയും!!!
മുറിച്ചു വച്ച് ഒട്ടിച്ചാല്‍ മമ്മൂട്ടി! ഭീഷ്മയും കിംഗ് ഓഫ് കൊത്തയും!!!
മലയാളികളുടെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. പല ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളിലും തൊണ്ണൂറുകളിലെ മമ്മൂട്ടിയെ കാണാന്‍ കഴിയുന്നുവെന്ന് പല ആരാധകരും പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍്‌റെ ബിഗ്ബജറ്റ് ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ഭീഷ്മ എന്ന ചിത്രത്തിന്റെ റൈറ്റര്‍ ദേവദത്ത് ഷാജി പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. ഭീഷ്മയിലെ മമ്മൂട്ടിയുടെ മാസ് ലുക്കും കൂടി ചേര്‍ത്താണ് ദേവദത്ത് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുല്‍ഖര്‍ കെ ഓ കെയിലെ ഫസ്റ്റ് ലുക്കില്‍ എത്തുന്നത്.
തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉറപ്പു തരുന്നുണ്ട്. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.
കിംഗ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി കിംഗ് ഓഫ് കൊത്ത സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഉറപ്പുനല്‍കുന്നു.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
