Connect with us

എന്റെ ഫോണിലുള്ള ഫോട്ടോ. എങ്ങനെയാണിത് പുറത്ത് വന്നതെന്ന് ഇപ്പോൾ എനിക്ക് മനസിലായി; ബാല

Malayalam

എന്റെ ഫോണിലുള്ള ഫോട്ടോ. എങ്ങനെയാണിത് പുറത്ത് വന്നതെന്ന് ഇപ്പോൾ എനിക്ക് മനസിലായി; ബാല

എന്റെ ഫോണിലുള്ള ഫോട്ടോ. എങ്ങനെയാണിത് പുറത്ത് വന്നതെന്ന് ഇപ്പോൾ എനിക്ക് മനസിലായി; ബാല

മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അമൃതയുമായി വേർപിരിഞ്ഞ ശേഷം അമൃതയ്ക്കെതിരെ പലപ്പോഴും ബാല രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ അമൃതയും രംഗത്തെത്താറുണ്ട്. ഇത് വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ചർച്ചകളിലേയ്ക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്.

അടുത്തിടെയായിരുന്നു നടൻ വീണ്ടും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.

ഇതിനിടെ വർഷങ്ങൾക്കു മുൻപ് ബാലയും കോകിലയും ഒരുമിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. വീട്ടിലെ വേലക്കാരി ആണെന്ന് പറഞ്ഞയിരുന്നു ചിലർ കോകിലയുടെ പഴയകാല ചിത്രം പ്രചരിച്ചിരുന്നത്. ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ടാണ് നടൻ രംഗത്ത് എത്തിയത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബാല. തന്റെ ഫോണിൽ നിന്നും ആരോ ലീക്ക് ചെയ്ത ഫോട്ടോയാണിതെന്നും ഫോട്ടോ മോർഫ് ചെയ്തിട്ടുണ്ടെന്നുമാണ് ബാല പറയുന്നത്. ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. പേഴ്സണൽ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്റെ ഫോണിലുള്ള ഫോട്ടോ. എങ്ങനെയാണിത് പുറത്ത് വന്നതെന്ന് ഇപ്പോൾ എനിക്ക് മനസിലായി.

നാല് മാസം ഞാൻ ആശുപത്രിയിലായിരുന്നു. ആ നാല് മാസം മൊബൈൽ എവിടെയായിരുന്നു. എല്ലാവരും കൂട്ടമായുണ്ടായിരുന്നു. ഞാൻ‌ മനസമാധാനത്തോടെ ജീവിക്കുകയാണ്. എനിക്ക് കോകില ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം എന്റെ ഭാര്യയാണ്. ഇത് പ്ലാൻ ചെയ്ത് ചെയ്തതാണെങ്കിൽ ഞാൻ പ്രതികരിക്കും. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. ഞാൻ എപ്പോഴും റിയാക്ഷനാണ് ചെയ്തത്.

എങ്ങനെ ഈ ഫോട്ടോകൾ പുറത്ത് വന്നു. ആ ഫോട്ടോകളിൽ മോർഫിം​ഗ് എങ്ങനെ ചെയ്തു. അത്രയും കള്ളത്തരം കരുതിക്കൂട്ടി ചെയ്തെങ്കിൽ ഇത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരെയും ഞാൻ കുറ്റം പറയുന്നില്ല. ഒരു പേരും ഞാൻ പറഞ്ഞിട്ടില്ല. നാല് മാസം ആശുപത്രിയിലായിരുന്നപ്പോൾ എന്റെ ഫോൺ എവിടെയായിരുന്നു. അത് മാത്രമാണ് എന്റെ ചോദ്യം. ഞാനും ഫോ‌ട്ടോയിടും. കേരളം ഞെ‌ട്ടിപ്പോകുന്ന ഫോ‌ട്ടോ ഇതല്ല, വേറെയുമുണ്ടെന്നും ബാല വ്യക്തമാക്കി.

അതേസമയം, മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം. ഇവളെന്റെ മാമന്റെ മകളാണ്. എന്റെ ഭാര്യയെ ഇങ്ങനെ വിളിച്ചാൽ ആ പറഞ്ഞവന്റെ ഭാര്യയെ ഞാൻ എന്തു വിളിക്കണം? എന്നാണ് ബാല ചോദിച്ചത്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ വലിയ ആളാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പോലീസിൽ പരാതി ഒന്നും കൊടുക്കേണ്ട.

അദ്ദേഹം തന്നെ കൈകാര്യം ചെയ്‌തോളാം എന്നാണ് പറഞ്ഞത്. ഇത് പറയുമ്പോൾ തന്നെ ദേഷ്യം വരികയാണ്. ഞാൻ അമ്പലവും പ്രാർത്ഥനയും നല്ല പ്രവർത്തികളുമൊക്കെ ചെയ്ത് സമാധാനത്തോടെ ഇവിടെ ഇരിക്കുകയാണ്. കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങൾ വിചാരിച്ചത്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ വലിയ ആളാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു.

പോലീസിൽ പരാതി ഒന്നും കൊടുക്കേണ്ട. അദ്ദേഹം തന്നെ കൈകാര്യം ചെയ്‌തോളാം എന്നാണ് പറഞ്ഞത്. ഇത് പറയുമ്പോൾ തന്നെ ദേഷ്യം വരികയാണ്. ഞാൻ അമ്പലവും പ്രാർത്ഥനയും നല്ല പ്രവർത്തികളുമൊക്കെ ചെയ്ത് സമാധാനത്തോടെ ഇവിടെ ഇരിക്കുകയാണ്. അവൻ ആരാണെന്ന് എനിക്കറിയാം. നേരിട്ട് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്, അവൻ മാപ്പ് പറയണം എന്നും അല്ലെങ്കിൽ വിവരമറിയും എന്നും ബാല പറഞ്ഞിരുന്നു.

More in Malayalam

Trending

Uncategorized