Malayalam
ബിഗ്ബോസ് മത്സരാർത്ഥികൾ ആരുമായും സൗഹൃദമില്ല; പേളി ഫേക്ക് ആണെന്നുള്ള വാദം ആദ്യമായി അല്ല വരുന്നത്; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
ബിഗ്ബോസ് മത്സരാർത്ഥികൾ ആരുമായും സൗഹൃദമില്ല; പേളി ഫേക്ക് ആണെന്നുള്ള വാദം ആദ്യമായി അല്ല വരുന്നത്; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് പേളി മാണി. നടി മറീന മൈക്കിളിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പേളിയ്ക്ക് വിമർശനങ്ങൾ വന്നത്. ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോൾ താനാണ് ഗസ്റ്റ് എന്ന് അറിഞ്ഞ് അവതാരക പിന്മാറി എന്ന് അടുത്തിടെ മറീന പറഞ്ഞിരുന്നു. തന്നെ പോലെ രൂപസാദൃശ്യമുള്ള പ്രമുഖ അവതാരക എന്ന് മറീന പറഞ്ഞതോടെയാണ് പേളിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ചിലർ രംഗത്തെത്തിയത്.
പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ച് പേളി രംഗത്തെത്തിയിരുന്നു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും ഒരു ഷോയിൽ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവതാരകർക്കില്ല ഷോ പ്രൊഡ്യൂസർക്കാണെന്നുമാണ് പേളി പറഞ്ഞത്. ഷോയുടെ ഭാരവാഹികൾ തന്നേയും മെറീനയെയും ആശയക്കുഴപ്പത്തിലാക്കിയതാണ് എന്നായിരുന്നു പേളി പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട വിശദീകരണം പേളി പിന്നീട് നീക്കുകയും ചെയ്തു.
പിന്നാലെ പേളി ഫേക്ക് ആണെന്ന് തരത്തിലുള്ള സംസാരവും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ ആദ്യമായല്ല ഇത്തരെമാെരു വാദം വരുന്നത്. ബിഗ് ബോസ് ഒന്നാം സീസണിൽ പേളിക്കൊപ്പം സഹമത്സരാർത്ഥികളായെത്തിയ ഒന്നിലേറെ പേർ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പേളി-ശ്രീനിഷ് ആരാധകർ അന്ന് ഈ വാദം പൂർണമായും തള്ളിക്കളഞ്ഞു.
രഞ്ജിനി ഹരിദാസ്, അർച്ചന, ശ്വേത മേനോൻ എന്നിവരാണ് പേളി മാണി ബിഗ് ബോസിൽ ക്യാമറയ്ക്ക് മുന്നിൽ ഫേക്കായി പെരുമാറുകയാണെന്ന വാദം ഉന്നയിച്ചിരുന്നത്. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ പേളിയുടെ സുഹൃത്തായിരുന്നു രഞ്ജിനി ഹരിദാസ്. ശ്വേതയും അർച്ചയുമെല്ലാം ഷോകളിലും മറ്റും കണ്ട് പരിചയമുള്ളവർ ആയിരുന്നു. ഇവർ ഒരു ടീമായേക്കുമെന്നാണ് പ്രേക്ഷകർ അന്ന് കരുതിയത്.
എന്നാൽ പേളി ഇവരാരുമായും ചേർന്നില്ല. രഞ്ജിനിയുമായി വലിയ വഴക്കും ബിഗ് ബോസിൽ വെച്ച് നടന്നിരുന്നു. സാധാരണ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മത്സരാർത്ഥികൾ എല്ലാവരും തമ്മിൽ വളരെ വലിയ സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്. എന്നാൽ ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പേളി മാണി സഹമത്സരാർത്ഥികളിൽ ആരുമായും വലിയ സൗഹൃദം വെച്ചിട്ടില്ല. രഞ്ജിനി, ഷിയാസ് കരീം തുടങ്ങിയവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്.
എന്നാൽ ഷിയാസിന്റെ വിവാഹത്തിന് പോലും പേളി വന്നിരുന്നില്ല. ബിഗ് ബോസിലായിരുന്നപ്പോൾ പേളിയും ഷിയാസും ശ്രീനിഷും അടുത്ത സുഹൃത്തുക്കളായിരുന്നു ബിഗ് ബോസിൽ നിന്നിറങ്ങി കുറച്ച് കാലം ഈ സൗഹൃദം തുടർന്നിരുന്നു. എന്നാൽ പിന്നീട് ഇവരെ ഒരുമിച്ച് കാണാതായി. ഷിയാസിന്റെ വിവാഹത്തിന് പേളിയെ കാണാതിരുന്നപ്പോഴും പലരും ചോദിച്ചിരുന്നു, പേളിയും ഷിയാസും തമ്മിൽ പിണക്കമാണോ എന്നെല്ലാം.
എന്നാൽ പേളിയുമായി സൗഹൃദമുണ്ടെന്നും എന്നാൽ അവർ രണ്ട് പേരും കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം അധികം കാണാറില്ലെന്നുമാണ് ഷിയാസ് ഇതേക്കുറിച്ച് ഒരിക്കൽ പറഞ്ഞത്. എവിടെയും ഇടിച്ച് കയറി ചെല്ലുന്ന ആളല്ല താനെന്നും ഷിയാസ് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പേളി മാണിയും രഞ്ജിനിയും ഒരുമിച്ച് വീഡിയോക്ക് മുന്നിൽ വരികയും സൗഹൃദത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഏറെക്കാലമായി ഇവരെ ഒരുമിച്ച് കാണാറില്ല. അർച്ചന സുശീലനും പേളിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല. ശ്വേതയും പേളിയുമായും സൗഹൃദമില്ല. ബിഗ് ബോസിൽ നിന്നും തന്റെ പങ്കാളിയെ കണ്ടെത്തിയ പേളി പിന്നീട് കുടുംബ ജീവിതത്തിലേക്കാണ് ശ്രദ്ധ കൊടുത്തത്. ഇതെല്ലാം ഇപ്പോൾ പ്രേക്ഷകർ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.
ജീവിതത്തിൽ അഭിനയിക്കുന്ന പേളിയേക്കാൾ നല്ല വ്യക്തി മെറീനയാണ്, പേളിയുടെ യഥാർത്ഥ സ്വഭാവം ബിഗ് ബോസിൽ കണ്ടതല്ലേ, പേളിയുടെ ഫേക്കായ സ്വഭാവം അഭിമുഖങ്ങളിൽ കാണാറുണ്ട്. പുറമേക്ക് കാണുന്നത് പോലെയല്ല ആരും, എപ്പോഴും പോസിറ്റിവിറ്റിയെക്കുറിച്ച് പറയുന്ന പേളിക്ക് മറ്റൊരു മുഖമുണ്ടെന്ന് ഈ സംഭവത്തോടെ വ്യക്തമായി എന്നാണ് പലരും പറഞ്ഞിരുന്നത്.
