Connect with us

2 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പൊലീസിന്റെ മിക്ക ചോദ്യങ്ങൾക്കും മറുപടിയില്ലാതെ അല്ലു അർജുൻ

News

2 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പൊലീസിന്റെ മിക്ക ചോദ്യങ്ങൾക്കും മറുപടിയില്ലാതെ അല്ലു അർജുൻ

2 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പൊലീസിന്റെ മിക്ക ചോദ്യങ്ങൾക്കും മറുപടിയില്ലാതെ അല്ലു അർജുൻ

പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ അല്ലു അർജുൻ. ഹൈദരാബാദ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ ആണ് നടൻ ഹാജരായത്. ഡിസിപിയും എസ്പിയും അടങ്ങുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്.

രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പൊലീസിന്റെ മിക്ക ചോദ്യങ്ങൾക്കും മറുപടി നൽകാതെ, നടൻ മൗനം പാലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ നാലിന് സന്ധ്യ തീയേറ്ററിൽ വെച്ചായിരുന്നു സംഭവം. താരം തീയേറ്ററിൽ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ ഒമ്പതുവയസുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ആയിരുന്നു. തുടർന്ന് അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടൻ തിയേറ്റർ സന്ദർശിച്ചപ്പോഴുണ്ടായ പ്രശ്നത്തിൽ യുവതി മകിച്ചുവെന്ന് നടനെ അറിയിച്ചിട്ടും മടങ്ങിപ്പോകാൻ തയ്യാറായില്ലെന്നാണ് പോലീസ് പറയുന്നത്. അല്ലു അർജുന്റെ തീയേറ്റർ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഘമാണ് നടന്റെ വീട് ആക്രമിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം കല്ലേറ് നടത്തി.

ചെടിച്ചട്ടികൾ തകർത്തു. സുരക്ഷാ ജീവനക്കാരെയും കൈയേറ്റം ചെയ്തു. തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ആക്രമികളെ കസ്റ്റഡിയിലെടുത്തു. പത്തോളം പേരടങ്ങുന്ന സംഘമാണ് വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയത്. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. മരിച്ച രേവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

More in News

Trending

Recent

To Top