ദേശിയ ഡോക്ടേഴ്സ് ദിനത്തിൽ ആരോഗ്യ രംഗത്തെ എല്ലാ ഡോക്ടർമാർക്കും ആശംസകളുമായി മോഹൻലാൽ. ‘ആരോഗ്യമുള്ള സമൂഹത്തിനുവേണ്ടി, രാവും പകലും അശ്രാന്ത പരിശ്രമം നടത്തുന്ന പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ദിന ആശംസകൾ.’ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഡോ ബി സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യ ഇന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.
1882 ജൂലൈ 1നാണ് ബിദൻ ചന്ദ്ര റോയി ജനിക്കുന്നത്. അദ്ദേഹം മരിക്കുന്നത് 1962 ജൂലൈ 1നുമാണ്. 1961 ഫെബ്രുവരി 4ന് പരമോന്നത ബഹുമുതിയായ ഭാരത രത്നം നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. പ്രശ്സ്തനായ ഒരു സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന ബിസി റോയി പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു. 1948 മുതൽ അദ്ദേഹം മരിക്കുന്ന 1962 വരെ 14 വർഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിച്ചു. ഇന്ത്യയിൽ ജൂലൈ 1നാണ് ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതെങ്കിൽ മറ്റു രാജ്യങ്ങളിൽ വേറെ ദിവസങ്ങളിലാണ്. അമേരിക്കയിൽ മാർച്ച് 30നും ക്യൂബയിൽ ഡിസംബർ 31നും ഇറാനിൽ ഓഗസ്റ്റ് 23നുമാണ് ഡോക്ടർസ് ഡേ ആയി ആചരിക്കുന്നത്. ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത് 1993ൽ അമേരിക്കയിലെ ജോർജിയയിൽ വച്ചാണ്. Story highlights: Mohanlal wishes all doctors in National doctor’s day
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...