Connect with us

‘അജഗജാന്തരത്തിന് ശേഷം വീണ്ടും വാഴാലിക്കാവിലേക്ക്’ ; ലൊക്കേഷന്‍ വീണ്ടും സന്ദര്‍ശിച്ച് ആന്റണി വര്‍ഗീസ്

Actor

‘അജഗജാന്തരത്തിന് ശേഷം വീണ്ടും വാഴാലിക്കാവിലേക്ക്’ ; ലൊക്കേഷന്‍ വീണ്ടും സന്ദര്‍ശിച്ച് ആന്റണി വര്‍ഗീസ്

‘അജഗജാന്തരത്തിന് ശേഷം വീണ്ടും വാഴാലിക്കാവിലേക്ക്’ ; ലൊക്കേഷന്‍ വീണ്ടും സന്ദര്‍ശിച്ച് ആന്റണി വര്‍ഗീസ്

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു ആന്റണി വർഗീസ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ ‘അജഗജാന്തരം’ അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരമായിരുന്നു ലഭിച്ചത്.

ഇപ്പോഴിതാ ‘അജഗജാന്തര’ത്തിന്റെ ലൊക്കേഷന്‍ വീണ്ടും സന്ദര്‍ശിച്ച് ആന്റണി വര്‍ഗീസ്. തൃശ്ശൂര്‍ ജില്ലയിലെ വാഴാലിക്കാവിലെത്തിയ വീഡിയോ ആന്റണി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അജഗജാന്തരത്തിന് ശേഷം വീണ്ടും വാഴാലിക്കാവിലേക്ക്’ എന്നു കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അജഗജാന്തരം. ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതോടെ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്.

ആന്‍ണി വര്‍ഗീസിന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായിരുന്നു അജഗജാന്തരം. ആഗോളതലത്തില്‍ 36 കോടി ചിത്രം കളക്ട് ചെയ്തിരുന്നു. തിയേറ്റര്‍ റിലീസ് പിന്നാലെ ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

സോണി ലിവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആന്റണി വര്‍ഗീസിനു പുറമെ അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന്‍ അബ്!ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More in Actor

Trending

Recent

To Top