Actor
നടിയെ അക്രമിക്കച്ച കേസ്, അന്വേഷണം ചൂട് പിടിക്കുന്നു, നയൻതാരയുടെ ആ ഒരൊറ്റ വിളിയിൽ ദിലീപ് ഓടിയെത്തി! ഒടുക്കം മാസ് എൻട്രിയും
നടിയെ അക്രമിക്കച്ച കേസ്, അന്വേഷണം ചൂട് പിടിക്കുന്നു, നയൻതാരയുടെ ആ ഒരൊറ്റ വിളിയിൽ ദിലീപ് ഓടിയെത്തി! ഒടുക്കം മാസ് എൻട്രിയും
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‍നേശ് ശിവന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്.
താരങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും നടൻ ദിലീപ് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നയൻതാരയുടെ അടുത്തസുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പർഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥിവേഷത്തിലും നയൻതാര എത്തുകയുണ്ടായി. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ചൂട് പിടിക്കുന്നതിടെയാണ് ദിലീപ് വീണ്ടും ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.
താരങ്ങളുടെ വിവാഹത്തിന് അതിഥിയായി എത്തിയത് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും വേഷമിടുന്നുണ്ട്. ബോളിവുഡ് താരം കത്രീന കൈഫിനും വിവാഹത്തിന് ക്ഷണമുണ്ട്.
ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ തരംഗമായിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിച്ചുണ്ട്..
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു . അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു
വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ടനാനും റൗഡിതാൻ’ എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.
