Actor
കാത്തിരുന്ന പിറന്നാളാശംസ എത്തി, ലാലേട്ടന്റെ ആശംസയുമായി മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ കുറിച്ചത് കണ്ടോ?
കാത്തിരുന്ന പിറന്നാളാശംസ എത്തി, ലാലേട്ടന്റെ ആശംസയുമായി മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ കുറിച്ചത് കണ്ടോ?
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാൽ ഇന്ന് 62ന്റെ നിറവിലാണ്. മോഹന്‍ലാലിന് ജന്മദിനാശംകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്ന് മമ്മൂട്ടി കുറിച്ചു.
മോഹന്‍ലാലിന് ജന്മദിനാശംസയറിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയട്ടുള്ളത്. അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, മഞജു വാര്യര്‍, സ്വാസിക, പൃഥ്വിരാജ്, മേജര്‍ രവി, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ വൈശാഖ് തുടങ്ങിയവരാണ് താരത്തിന് ആശംസയറിയിച്ചെത്തിയത്.
മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോ ശ്രദ്ധേയമാവുന്നത്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ, മറ്റ് സുഹൃത്തുക്കൾ എന്നിവർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്.
