ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം; മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനാകുന്നു
Published on
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകുന്നു. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സഹോദരന് ആശംസകൾ നേർന്ന് മൃദുല മുരളിയും എത്തിയിട്ടുണ്ട്
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.
റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മൃദുല മുരളി. വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.
Continue Reading
You may also like...
Related Topics:Actor
