വിവാഹ ദിവസം എന്നാണെന്ന് താന്‍ പറഞ്ഞിരുന്നില്ല.. ഏപ്രില്‍ 20 ന് മുമ്പ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വിവാഹമുണ്ടാകും; താരദമ്പതികളുടെ വിവാഹം മാറ്റിയോ? സസ്പെൻസിട്ട് ആലിയ ഭട്ടിന്റെ അര്‍ധ സഹോദരൻ
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് -രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പക്ഷെ കുറുക്കൻ കല്യാണം എന്നപോലെ ആ വിവാഹം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ ഏപ്രിൽ 14 ന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പിന്നാലെ രണ്‍ബീറിന്റെ വീടുകള്‍ അലങ്കരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍, താരവിവാഹത്തിന്റെ തീയതി മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആലിയ ഭട്ടിന്റെ അര്‍ധ സഹോദരനായ രാഹുലിന്റെ വാക്കുകളാണ് ഇത്തരം ഒരു സംശയത്തിന് കാരണമായത്. വിവാഹത്തിന് താന്‍ ഉണ്ടാകുമെന്നും 14 ആണോ വിവാഹ ദിവസമെന്നു പറയാന്‍ കഴിയില്ലെന്നും ഒരു മാധ്യമത്തോട് രാഹുല്‍ പങ്കുവച്ചതോടെ വിവാഹം മാറ്റിവച്ചതായി വാര്‍ത്തകള്‍ വന്നു തുടങ്ങി.
ഇപ്പോഴിതാ, വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുല്‍. ‘വിവാഹ ദിവസം എന്നാണെന്ന് താന്‍ പറഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. തീയതി എന്നാണെന്ന് തനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ, ഏപ്രില്‍ 20 ന് മുമ്പ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വിവാഹമുണ്ടാകും’- രാഹുല്‍ പറഞ്ഞു.
2018ൽ സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹ സത്കാരത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് അന്നുമുതൽ ഇരുവരെയും കുറിച്ച് കഥകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.. ഈ മാസം 14-ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവന് റോബിന് ആണ് മാധ്യമങ്ങളോട് പറഞ്ഞത് . 13-ന് വിവാഹാഘോഷങ്ങള്‍ തുടങ്ങും. ചെമ്പൂരിലെ ആര്.കെ. ബംഗ്ലാവിലാണ് വിവാഹം. പഞ്ചാബിരീതിയില് നാല് ദിവസമായാകും ആഘോഷം എന്നും അറിയിച്ചു
ഏപ്രിൽ 14 ന് ഉച്ചകഴിഞ്ഞ് ചെറിയ ബറാത്ത് ഘോഷയാത്ര വേദിയിലേക്ക് പുറപ്പെടും. വിവാഹ ചടങ്ങുകൾ വൈകുന്നേരം വരെ നീളും. ഏപ്രിൽ 13-മുതൽ മെഹന്തി ചടങ്ങും ഹൽദി ചടങ്ങും നടത്തും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന എല്ലാ പരിപാടികളും കർശനമായി സ്വകാര്യമാണെന്ന് പറയപ്പെടുന്നു. കരൺ ജോഹറും അയൻ മുഖർജിയും അതിഥി പട്ടികയിലുണ്ടെന്ന് പറയപ്പെടുന്നു.
ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്…….വിവാഹദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാവും അണിയുക എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . പിന്നെ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും കാര്യമായതിനാൽ കാത്തിരുന്നു കാണാം എന്നും പിന്നാമ്പുറ സംസാരം…
