Actor
താരങ്ങളുടെ വിവാഹം അടുത്ത വർഷമോ? ആദ്യ പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട.. നടന്റെ വാക്കുകൾ വൈറൽ
താരങ്ങളുടെ വിവാഹം അടുത്ത വർഷമോ? ആദ്യ പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട.. നടന്റെ വാക്കുകൾ വൈറൽ
തെലുങ്കിലെ ശ്രദ്ധേയ താരങ്ങളായ നടി രശ്മിക മന്ദാനയും നടന് വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും ഒരുമിച്ചെത്തിയ ഗീതാ ഗോവിന്ദം സിനിമയ്ക്ക് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകള്‍ പ്രചരിക്കുകയായിരുന്നു
അടുത്തിടെ മുംബൈയിൽ താരങ്ങൾ ഒരു അപ്പാർട്ട്മെന്റ് വാങ്ങി അവിടേക്ക് താമസം മാറിയിരുന്നു. അതോടെയാണ് ഗോസിപ്പുകൾക്ക് ചൂടുപിടിക്കാൻ തുടങ്ങിയത്. പുതുവര്‍ഷം രശ്മികയും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് ഗോവയിലായിരുന്നു ആഘോഷിച്ചത്. ഇതിന് പിന്നാലെയാണ് ഗോസിപ്പുകള്‍ ഏറെ ശക്തമായത്. തെലുങ്ക് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകള്‍ പ്രചരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വാർത്തകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.
‘പതിവുപോലെ വിഡ്ഢിത്തം ‘ എന്നാണ് രശ്മികയുമായുള്ള വിവാഹ വാർത്തയെക്കുറിച്ച് വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ട്വീറ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
മുംബൈയിൽ പുരി ജഗന്നാഥിന്റെ ലിഗറിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് വിജയ് ദേവരകൊണ്ട. രശ്മികയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ലോകമൊട്ടാകെ സൂപ്പര്‍ഹിറ്റായ അല്ലു അർജുൻ നായകനായ പുഷ്പയിലെ രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന മിഷന് മജ്നു, അമിതാഭ് ബച്ചനോടൊപ്പം ഗൂഡ് ബൈ എന്നിവയാണ് രശ്മികയുടെ വരാനിരിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍. പുഷ്പ 2വും ഒരുങ്ങുന്നുമുണ്ട്. അർജ്ജുൻ റെഡ്ഡി എന്ന സിനിമയിലൂടെ ഏറെ പ്രശസ്തനായ വിജയ് ദേവരക്കൊണ്ടയുടെ ലൈഗർ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക.
സൂപ്പർഹിറ്റ് കന്നഡ ചിത്രം കിരിക്ക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. പിന്നീട് ചിത്രത്തിൽ അഭിനയിച്ച രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായി. ഇരുവരുടെയും വിവാഹ നിശ്ചയവും ആർഭാടമായി നടത്തിയിരുന്നു. എന്നാൽ പിന്നീട് ഈ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
