സാമന്തയെ കുറിച്ച് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്… അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; നാഗാര്‍ജുന
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെ നാഗചൈതന്യയുടെയും വിവാഹമോചനത്തെ തുടര്‍ന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നാഗാര്‍ജുന. വിവാഹ മോചനത്തെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന് പറഞ്ഞ വാക്കുകള്‍ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നാഗാര്‍ജുനയുടെ പ്രതികരണം.
‘സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും സാമന്തയുടെ നാഗചൈതന്യയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു’.- എന്ന് നാഗാര്‍ജുന ട്വീറ്റ് ചെയ്തു.
സാമന്തയും നാഗചൈതന്യയുടെയും വിവാഹമോചന വാര്‍ത്ത എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും, ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചുടൂള്ള ചർച്ചാവിഷയമാണ് ഇത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തില്‍ നാഗാര്‍ജുന സാമന്ത കാരണമാണ് വിവാഹമോചനം നടന്നത് എന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.
നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാല്‍ അവന് തന്നെ കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണവര്‍. നല്ല അടുപ്പമായിരുന്നു. 2021ല്‍ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന് നാഗാര്‍ജുന ഒരു അഭിമുഖത്തിൽ പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ആയിരുന്നു നാഗചൈതന്യയും സാമന്തയും തങ്ങള്‍ പിരിയുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017ല്‍ ആണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ പ്രതികരിച്ചിരുന്നു. ‘സാമന്ത സന്തോഷവതിയാണ് അതിനാല്‍ ഞാനും സന്തോഷവാനാണ്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിവാഹമോചനം അറിയിച്ചു കൊണ്ടുള്ള പ്രസ്താവന സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ നാഗചൈതന്യയുടെ പേജില്‍ ഇപ്പോഴും ഈ പ്രസ്താവന കാണാം.
