Actor
തമിഴിലെ യുവനടൻ കവിൻ വിവാഹിതനായി
തമിഴിലെ യുവനടൻ കവിൻ വിവാഹിതനായി
Published on
തമിഴിലെ യുവനടൻ കവിൻ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ലളിതമായിരുന്നു ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ കവിൻ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്മൈലിയാണ് ചിത്രങ്ങൾക്കൊപ്പം കവിൻ നൽകിയത്. ഒരു സ്വകാര്യ സ്കൂളിൽ ജോലിചെയ്യുകയാണ് മോണിക്ക.
കനാ കാണും കാലങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ അഭിനയരംഗത്തെത്തുന്നത്. 2017-ൽ സത്രിയൻ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ഈ വർഷം പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രം തമിഴ്നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. നൃത്തസംവിധായകൻ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കവിൻ നായകനായി അണിയറയിലുള്ളത്.
Continue Reading
You may also like...
Related Topics:tamil
