Connect with us

ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹൻലാൽ സാറിനൊപ്പം; പ്രശംസിച്ച് തെലുങ്ക് നടൻ രവി ശങ്കർ

Actor

ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹൻലാൽ സാറിനൊപ്പം; പ്രശംസിച്ച് തെലുങ്ക് നടൻ രവി ശങ്കർ

ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹൻലാൽ സാറിനൊപ്പം; പ്രശംസിച്ച് തെലുങ്ക് നടൻ രവി ശങ്കർ

മോഹൻലാലിനെ ആവോളം പുകഴ്ത്തി തെലുങ്ക് താരം പി. രവി ശങ്കർ. ജീവിച്ചിരിക്കുന്ന ഇതിഹാസമായ മോഹൻലാലിനോടോപ്പം അഭിനയിക്കാൻ കഴിഞ്ഞത് ബഹുമതിയായി കരുതുന്നു എന്ന് രവി ശങ്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘‘ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹൻലാൽ സാറിനൊപ്പം ‘വൃഷഭ’ എന്ന ചിത്രത്തിൽ സ്‌ക്രീൻ സ്പേസ് പങ്കിടാനുള്ള മഹത്തായ ബഹുമതി ലഭിച്ചത് ഭാഗ്യമായി കരുതുന്നു’’.–മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി. രവി ശങ്കർ കുറിച്ചു.

മോഹൻലാൽ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ”യിലെ സഹതാരമാണ് പി. രവി ശങ്കർ.
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ‘വൃഷഭ’ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുന്നത്.

മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമയാണ് ‘വൃഷഭ’. സിനിമയിൽ മോഹൻലാലിന്റെ മകന്റെ കഥാപാത്രമായി തെലുങ്ക് താരം റോഷന്‍ മെക എത്തുന്നു. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചു. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സഹ്‍റ എസ്. ഖാന്‍, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം.

More in Actor

Trending

Recent

To Top