Connect with us

എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്, എന്നിട്ട് എന്തേ ഷംസീർ, നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്; മേജർ രവി

Actor

എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്, എന്നിട്ട് എന്തേ ഷംസീർ, നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്; മേജർ രവി

എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്, എന്നിട്ട് എന്തേ ഷംസീർ, നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്; മേജർ രവി

സ്പീക്കർ എ.എൻ ഷംസീറിനെതിരെ സംവിധായകൻ മേജർ രവി. ഗണപതി ഭഗവാനെ സ്പീക്കർ അധിക്ഷേപിച്ച സമ്പത്തിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ ഷംസീറിനെതിരെ മേജർ രവി എത്തിയത്

ഹിന്ദുക്കളുടെ വിശ്വാസത്തിൽ കയറി ചൊറിയാൻ ഷംസീർ ആരാണെന്നും സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു വിശ്വാസികൾ ഒരുമിക്കുകയാണെന്നും മേജർ രവി പറഞ്ഞു.

‘ഗണപതി മിത്താണോ, മിഥ്യയാണോ എന്നൊക്കെയാണ് ചിലരുടെ ആരോപണങ്ങൾ. നിങ്ങളാരാണ് ഹേ.. എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്. നിങ്ങൾക്കൊരു അധികാര കസേര കിട്ടിയെന്ന് കരുതി എന്തും ചെയ്യാം എന്നാണോ. എന്നിട്ട് പറയും നിങ്ങൾക്ക് ജാതി, മതം ഒന്നുമില്ല എന്ന്. എന്നിട്ട് എന്തേ ഷംസീർ, നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്’.

‘എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നതിൽ സന്തോഷമുണ്ട്. നിങ്ങൾ 76 ഹൂറിമാരുടെ കണക്ക് ആദ്യം കൊടുക്ക് എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. അങ്ങനെ അദ്ദേഹം പറയണമെങ്കിൽ അദ്ദേഹത്തിന്റെ മനസ്സിന് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും. ഹിന്ദുക്കൾ ഉറങ്ങി കിടക്കുവായിരുന്നു. നിങ്ങൾ അവരെയെല്ലാം ഒന്നിപ്പിച്ചു, അത്രതന്നെ’- മേജർ രവി പറഞ്ഞു.

അതേസമയം മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ് ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍.ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല.ഭരണ ഘടന സംരക്ഷിക്കപ്പെടണം.ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്.അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം.കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപിടിക്കണം . ജനാധിപത്യപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്.എന്‍സിഇആര്‍ടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു.ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

More in Actor

Trending