Connect with us

‘ബസൂക്ക’ യിൽ ജോയിൻ ചെയ്ത് മമ്മൂട്ടി; ചിത്രം വൈറൽ

Actor

‘ബസൂക്ക’ യിൽ ജോയിൻ ചെയ്ത് മമ്മൂട്ടി; ചിത്രം വൈറൽ

‘ബസൂക്ക’ യിൽ ജോയിൻ ചെയ്ത് മമ്മൂട്ടി; ചിത്രം വൈറൽ

‘ബസൂക്ക’ യിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. നടന്‍ ലൊക്കേഷനിലേക്ക് വരുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിനോ ഡെന്നിസിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ക്രൈം ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.

ഏതാനും ദിവസം മുമ്പ് പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ചിത്രത്തിനും നിരവധി പ്രതികരണങ്ങളാണ് എത്തിയത്. ഫസ്റ്റ് ലുക്ക് എന്നെത്തുമെന്നാണ് താരത്തിനോടുള്ള ആരാധകരുടെ ചോദ്യം.

ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top