Connect with us

അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന്‍ റോബര്‍ട്ട് ഡി നീറോ

Actor

അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന്‍ റോബര്‍ട്ട് ഡി നീറോ

അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന്‍ റോബര്‍ട്ട് ഡി നീറോ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം വിഖ്യാത നടന്‍ റോബര്‍ട്ട് ഡി നീറോ ലോകത്തെ അറിയിച്ചത്. 79ാമത്തെ വയസിലാണ് താരം വീണ്ടും അച്ഛനായത്. ഇപ്പോള്‍ കുഞ്ഞ് മകളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. ടെലിവിഷന്‍ ഷോയിലൂടെയാണ് താരം കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.

കാമുകി ടിഫനി ചെനിലാണ് റോബര്‍ട്ട് ഡി നീറോയ്ക്ക് കുഞ്ഞ് പിറന്നത്. മകളുടെ പേരും പുറത്തുവിട്ടു. ജിയ വെര്‍ജീനിയ ചെന്‍ ഡി നീറോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആറിനായിരുന്നു കുഞ്ഞിന്റെ ജനനം. പ്ലാന്‍ ചെയ്താണ് കുഞ്ഞ് ജനിച്ചത് എന്നും താരം വ്യക്തമാക്കി.

താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നെന്നും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് എന്നുമാണ് താരം പറഞ്ഞത്. സിബിഎസ് മോര്‍ണിങ്‌സിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പുതിയ ചിത്രമായ എബൗട്ട് മൈ ഫാദറിന്റെ പ്രചാരണത്തിനിടെയായിരുന്നു മകള്‍ ജനിച്ച വിവരം താരം പറഞ്ഞത്.

51 വയസിനും എട്ട് വയസിനും ഇടയില്‍ ആറ് കുട്ടികളാണ് റോബര്‍ട്ട് ഡി നീറോയ്ക്കുണ്ടായിരുന്നത്. ആദ്യഭാര്യയായ ഡയാനയില്‍ രണ്ട് മക്കളുണ്ട്. 51കാരിയായ ഡ്രേനയും 46 കാരിയായ റാഫേലും. മുന്‍ ഭാര്യ ഗ്രേസ് ഹൈടവറില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്.

25കാരനായ എലിയറ്റും 11 കാരിയായ ഹെലനും. കൂടാതെ 1995 ലാണ് മുന്‍ കാമുകിയായ ടൂക്കീ സ്മിത്തില്‍ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇരുവര്‍ക്കും ഇപ്പോള്‍ 27 വയസായി. ഗ്രേറ്റ് ഫാദര്‍ ഉള്‍പ്പടെ നിരവധി ക്ലാസിക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് റോബര്‍ട്ട് ഡി നീറോ.

More in Actor

Trending