Connect with us

പുതി വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് കണാരന്‍

Actor

പുതി വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് കണാരന്‍

പുതി വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് കണാരന്‍

കോഴിക്കോട് പുതിയൊരു വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് കണാരന്‍. വീടിന്റെ ചിത്രവും ഹരീഷ് ഷെയർ ചെയ്തിട്ടുണ്ട്. കേരളീയ സ്റ്റൈലിലുള്ള പഴയ തറവാടുകളെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ് വീടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്

ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ഹരീഷ് കണാരന്‍. മിമിക്രിയും നാടകവുമായി നടക്കുന്നതിനിടയിലാണ് ഹരീഷ് സിനിമയുടെ ലോകത്തെത്തി ചേരുന്നത്. ഇന്ന് മലയാളസിനിമയിലെ ഹാസ്യനടന്മാരിൽ ശ്രദ്ധേയനാണ് ഹരീഷ്.

സ്കൂൾ കാലഘട്ടത്തിലാണ് ഹരീഷ് മിമിക്രി വേദികളിൽ സജീവമാകുന്നത്. ജയപ്രകാശ് കുളൂരിന്റെ നാറ്റം എന്ന നാടകത്തിലൂടെ നാടകരംഗത്തേക്കും പ്രവേശിച്ചു. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെ ഈ ടീം ശ്രദ്ധ നേടി. ഹരീഷിന്റെ ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

ജാലിയൻ കണാരൻ എന്ന കഥാപാത്രത്തിന്റെ പ്രശസ്തി തന്നെയാണ് ഹരീഷിന് സിനിമയിലേക്കുള്ള വാതിലുകൾ തുറന്നത്. ഉത്സാഹകമ്മിറ്റി, സപ്തമശ്രീ തസ്‌ക്കര, നീന, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, മരുഭൂമിയല്‍ ആന, അച്ഛാദിന്‍, കുഞ്ഞിരാമയാണം, ഡാര്‍വ്വിന്റെ പരിണാമം, സാൾട്ട് മാംഗോ ട്രീ, റ്റു കൺട്രീസ്, കലി, കിംഗ് ലയർ, വെൽക്കം റ്റു സെൻട്രൽ ജയിൽ, ഗോധ, ഇട്ടിമാണി, ഗാനഗന്ധർവ്വൻ, സൂഫിയും സുജാതയും, കേശു ഈ വീടിന്റെ നാഥൻ, കള്ളൻ ഡിസൂസ, മേ ഹൂം മൂസ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top