Connect with us

അപകടം സംഭവിച്ചപ്പോള്‍ തന്റെ സമയം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു; വെളിപ്പെടുത്തലുമായി സായി ധരം തേജ്

Actor

അപകടം സംഭവിച്ചപ്പോള്‍ തന്റെ സമയം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു; വെളിപ്പെടുത്തലുമായി സായി ധരം തേജ്

അപകടം സംഭവിച്ചപ്പോള്‍ തന്റെ സമയം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു; വെളിപ്പെടുത്തലുമായി സായി ധരം തേജ്

തെലുങ്ക് യുവ നായകന്‍ സായി ധരം തേജിന് രണ്ട് വര്‍ഷം മുമ്പ് വലിയൊരു അപകടം സംഭവിച്ചിരുന്നു. മരണത്തെ അഭിമുഖീകരിച്ച്, അതിജീവിച്ച സായി തന്റെ പുതിയ ചിത്രം വിരൂപാക്ഷയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരാന്‍ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ കൂടി കടന്നുപോകുമ്പോള്‍ തന്നെ പലരും പരിഹസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

തന്റെ അപകടത്തെക്കുറിച്ചുള്ള ട്രോളുകള്‍ വായിച്ച് താന്‍ കരഞ്ഞതായും തേജ് വ്യക്തമാക്കി. അപകടം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ ട്വിറ്ററില്‍ വന്നപ്പോള്‍, തന്റെ സമയം കഴിഞ്ഞുവെന്ന് പലരും കമന്റ് ചെയ്തതായും ചിലര്‍ തന്നോട് വിരമിക്കാന്‍ പോലും പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

തനിക്ക് നേരിട്ട അപകടത്തെ ഒരു പേടിസ്വപ്നമായല്ല കാണുന്നത്, മറിച്ച് വിലയേറിയ പാഠവും ശ്രദ്ധേയമായ ഓര്‍മ്മയുമാണ് അതെന്ന് തേജ് പറഞ്ഞു. അപകടത്തിന് ശേഷം വായില്‍ നിന്ന് ഒരു വാക്ക് പോലും പറയാന്‍ പ്രയാസപ്പെട്ടപ്പോഴാണ് സംസാരത്തിന്റെ യഥാര്‍ത്ഥ മൂല്യം തനിക്ക് മനസ്സിലായത്. വളരെ പരിശ്രമിച്ചാണ് ശബ്ദം തിരികെ സാധാരണ നിലയിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Actor

Trending