‘കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ‘ബിഗ് ബോസ്’ സീസണ് 16 താരം ശിവ് താക്കറെ. മുംബൈയിലെത്തിയപ്പോഴാണ് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇത്തരം ആള്‍ക്കാരെ ഭയക്കണമെന്ന് തിരിച്ചറിഞ്ഞതെന്ന് താരം വെളിപ്പെടുത്തി.
റിയാലിറ്റി ഷോ, സിനിമാ ഓഡിഷനുകളില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് നേരിട്ട ഒരു മോശം അനുഭവവും താരം വെളിപ്പെടുത്തി.
‘ഒരിക്കല്‍ ആറം നഗറില്‍ ഒരു ഓഡിഷനു പോയപ്പോള്‍ അയാളെന്നെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ഇവിടെ മസാജ് സെന്ററുണ്ടെന്ന് പറഞ്ഞു അയാള്‍. മസാജ് സെന്ററും ഓഡിഷനും തമ്മിലുള്ള ബന്ധം എനിക്ക് മനസിലായില്ല. ഓഡിഷനുശേഷം ഇവിടെവരെ വരൂ. വര്‍ക്കൗട്ടും ചെയ്യാമെന്നും അയാള്‍ പറഞ്ഞു.’ താന്‍ ഉടന്‍ സ്ഥലംവിടുകയാണ് ചെയ്തതെന്നും 33കാരന് പറയുന്നു. അയാളൊരു കാസ്റ്റിങ് ഡയരക്ടറാണ്. അതിനാല്‍, കൂടുതല്‍ കുഴപ്പത്തിന് നിന്നില്ല. ഞാന്‍ സല്മാന് ഖാനൊന്നുമല്ല. എന്നാല്‍, ‘കാസ്റ്റിങ് കൗച്ചി’ന്റെ കാര്യത്തില്‍ ആണും പെണ്ണും തമ്മില്‍ വ്യത്യാസമില്ലെന്ന് തിരിച്ചറിഞ്ഞെന്നും ശിവ് കൂട്ടിച്ചേര്‍ത്തു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...