Connect with us

വിവാദങ്ങളില്‍ ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല, കാരണം; ആദ്യമായി മനസ് തുറന്ന് പത്താന്‍ സംവിധായകന്‍

Bollywood

വിവാദങ്ങളില്‍ ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല, കാരണം; ആദ്യമായി മനസ് തുറന്ന് പത്താന്‍ സംവിധായകന്‍

വിവാദങ്ങളില്‍ ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല, കാരണം; ആദ്യമായി മനസ് തുറന്ന് പത്താന്‍ സംവിധായകന്‍

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു പത്താന്‍. ഇതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറിയത്. എന്നാല്‍ ഈ സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതായിരുന്നു കാരണം.

ബഹിഷ്‌കരണാഹ്വാനങ്ങള്‍ വലിയ തോതില്‍ നടന്നെങ്കിലും അത് ചിത്രത്തെ ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

‘ഈ വിവാദം ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല. കാരണം ഞങ്ങളുടെ സിനിമയില്‍ ആക്ഷേപകരമായി ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ‘ സ്‌പെയിനില്‍ ആയിരുന്നപ്പോള്‍, ഞങ്ങള്‍ ആ വേഷം തിരഞ്ഞെടുത്തതാണ്. അതേക്കുറിച്ച് ഒരിക്കലും കടന്ന് ചിന്തിച്ചില്ല. അത് നല്ല വെയിലുള്ള സമയമായിരുന്നു.

പച്ചനിറത്തിലുള്ള പുല്ലും വെള്ളത്തിന്റെ കടും നീലനിറവും പശ്ചാത്തലത്തിലുള്ളപ്പോള്‍ കാവി നിറം കൂടുതല്‍ തെളിഞ്ഞു നില്‍ക്കും. അതാണ് അത് തിരഞ്ഞെടുത്തത്. പ്രേക്ഷകര്‍ അത് കാണുമ്പോള്‍ ഞങ്ങളുടെ ഉദ്ദേശം തെറ്റില്ലെന്ന് അവര്‍ മനസ്സിലാക്കുമെന്ന് ഞങ്ങള്‍ കരുതി.

ചിത്രം റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത് പ്രേക്ഷകരുടെ പ്രശംസനീയമായിരുന്നു. ബഹിഷ്‌കരണ പ്രസ്ഥാനം മുഴുവന്‍ തെറ്റാണെന്ന് അവര്‍ തെളിയിച്ചു. ഒരു താരത്തെയോ സിനിമയെയോ ബഹിഷ്‌കരിക്കാന്‍ നിങ്ങള്‍ ആഹ്വാനം ചെയ്യുമ്പോള്‍, എത്ര ആളുകളുടെ ഉപജീവനമാര്‍ഗ്ഗം ആ പ്രത്യേക സിനിമയെ ആശ്രയിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ കാണുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Bollywood

Trending

Recent

To Top