Connect with us

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്നും ഇത് അവസാനത്തെ മത്സരമായിരിക്കണമെന്നും സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്; ബൈജു സന്തോഷ്

Actor

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്നും ഇത് അവസാനത്തെ മത്സരമായിരിക്കണമെന്നും സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്; ബൈജു സന്തോഷ്

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്നും ഇത് അവസാനത്തെ മത്സരമായിരിക്കണമെന്നും സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്; ബൈജു സന്തോഷ്

നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു സുരേഷ് ഗോപിയ്ക്ക് നേരിടേണ്ടിവന്നത്. സുരേഷ് ഗോപിയോട് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് നടന്‍ ബൈജു സന്തോഷ്. കേന്ദ്രത്തില്‍ ബിജെപി വരുമെന്നാണ് നിഗമനം. അദ്ദേഹം തൃശൂരില്‍ നിന്ന് ജയിച്ചാല്‍ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവും എന്നാണ് ബൈജു പറയുന്നത്.

സുരേഷ് ഗോപി എംപിയായിരുന്നു സമയത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാം ചെയ്തിട്ടുണ്ട്. സ്വന്തം കൈയില്‍ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്. സുരേഷ് ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ.

നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. സെന്‍ട്രലില്‍ ബിജെപി വരുമെന്നാണ് നിഗമനം. അദ്ദേഹം തൃശൂരില്‍ നിന്ന് ജയിച്ചാല്‍ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവും. വന്നാല്‍ എന്തെങ്കിലും ചെയ്യുന്ന ആളാണ്. ജയിക്കാന്‍ സാധ്യതയുണ്ട്. ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്നും ഇത് അവസാനത്തെ മത്സരമായിരിക്കണമെന്നും താന്‍ സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു. ‘ഇനി ഞാന്‍ മത്സരിക്കില്ല’ എന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നത്.

രാഷ്ട്രീയത്തില്‍ ഇറങ്ങിയ മറ്റ് താരങ്ങളെ കുറിച്ചും ബൈജു സംസാരിക്കുന്നുണ്ട്. ഇന്നസെന്റ് ചേട്ടന്‍ ചുമ്മാ രസത്തിന് നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല ജയിക്കുമെന്ന്. പക്ഷെ ജയിച്ച് പോയി. പുള്ളി പെട്ട് പോയി. മുകേഷ് രണ്ടാമതും മത്സരിക്കാന്‍ നിന്നപ്പോള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് താന്‍ പറഞ്ഞിരുന്നു എന്നാണ് ബൈജു പറയുന്നത്.

More in Actor

Trending

Recent

To Top