Actor
ചിത്രീകരണം പോലും ആരംഭിച്ചില്ല, സൂര്യ-വെട്രിമാരന്‍ ടീമിന്റെ ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്!
ചിത്രീകരണം പോലും ആരംഭിച്ചില്ല, സൂര്യ-വെട്രിമാരന്‍ ടീമിന്റെ ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്!
തെന്നിന്ത്യയില്‍ നിരവധി ആരാദകരുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സൂര്യ-വെട്രിമാരന്‍ കൂട്ടുക്കെട്ട് ഒന്നിക്കുന്ന ‘വാടിവാസല്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടേതായി എത്തിയ ഓരോ അപ്‌ഡേറ്റിനും ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രീകരണം പോലും ആരംഭിക്കാത്ത സിനിമയുടെ ഓഡിയോ റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് വിറ്റുപോയി എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ജി വി പ്രകാശാണ് വാടിവാസലിന് സംഗീതം നല്‍കുന്നത്. അദ്ദേഹം ഇതിനകം തന്നെ ചിത്രത്തിനായി ഒന്നിലധികം ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാതാക്കള്‍ വലിയ വിലയ്ക്ക് ഓഡിയോ അവകാശം വിറ്റിരിക്കുകയാണ്.
വാടിവാസലിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തോടെ വെട്രിമാരനും സൂര്യയും സിനിമയ്ക്കായി സമയം മാറ്റിവയ്ക്കും. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ സൂര്യ 100 ദിവസത്തെ കോള്‍ ഷീറ്റ് ആണ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്. ഡബിള്‍ റോളില്‍ അച്ഛന്‍ മകന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യും.
വാടിവാസലിനായി കഴിഞ്ഞ വര്‍ഷം സൂര്യ ജെല്ലിക്കെട്ട് പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. പരിശീലനത്തിന് ഉപയോഗപ്പെടുത്തിയ കാളകളെ നടന്‍ ദത്തെടുത്തു എന്നും ഇതേ മൃഗങ്ങളെയാകും ചിത്രീകരണത്തിന് ഉപയോഗപ്പെടുത്തുക എന്ന് ഒരു പ്രമുഖ തമിഴ് മാധ്യമം പറയുന്നു.
സൂര്യയ്‌ക്കൊപ്പം, മുതിര്‍ന്ന നടനും സംവിധായകനുമായ അമീറും, നടി ആന്‍ഡ്രിയ ജെറമിയയും ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളും ഒറിജിനല്‍ സ്‌കോറുകളും ഒരുക്കിയിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ മുതിര്‍ന്ന കലൈപുലി എസ് തനുവാണ് വെട്രിമാരന്‍ ചിത്രം നിര്‍മ്മിക്കുന്നത്.
