മോഹന്‍ലാല്‍ മുമ്പ് എലോണ്‍ പോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍ എന്ന് ഷാജി കൈലാസ്
മോഹന്‍ലാല്‍ മുമ്പ് എലോണ്‍ പോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍ എന്ന് ഷാജി കൈലാസ്
മോഹന്‍ലാല്‍ മുമ്പ് എലോണ്‍ പോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍ എന്ന് ഷാജി കൈലാസ്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചൊരു ചിത്രം എത്തുന്നത്. എലോണ്‍ തിയേറ്ററില്‍ പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചതായി അടുത്തിടെ ഷാജി കൈലാസ് പറഞ്ഞു. ഒടിടി റിലീസ് ആയി തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് തിയേറ്റര്‍ റിലീസ് ആക്കുകയായിരുന്നു.
‘കൊവിഡ് സാഹചര്യത്തില്‍ ഒരുപാട് പേര്‍ക്ക് ജോലി നല്കാന് വേണ്ടി എടുത്ത സിനിമയാണ് എലോണ്‍. എല്ലാ ദിവസവും ഞങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണമായിരുന്നു. മോഹന്‍ലാല്‍ ഒഴികെ എല്ലാവരും മാസ്ക് ധരിച്ചാണ് സെറ്റില്‍ നിന്നിരുന്നത്. അതായത്, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍,’ എന്ന് ഷാജി കൈലാസ് പറഞ്ഞു.
മറ്റൊരു അഭിമുഖത്തില്‍ ചിത്രം തിയേറ്ററില്‍ വര്‍ക്ക് ആകില്ലെന്ന് തനിക്ക് അറിയാമായിരുന്നതായും സംവിധായകന് പറഞ്ഞു. ‘വ്യത്യസ്തമായ മൂഡില്‍ കൊവിഡിനിടെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ആണ് എലോണ്‍ ചിത്രീകരിച്ചത്. തിയേറ്ററില്‍ എത്തിയാല്‍ ലാഗ് ആണെന്ന് പ്രേക്ഷകര്‍ പറയുമെന്ന് ഉറപ്പായിരുന്നു.
ഒരുദിവസം എങ്കില്‍ ഒരു ദിവസം എന്ന് പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തെ തിയേറ്ററില്‍ എത്തിച്ചത്. മോഹന്‍ലാല്‍ അത്തരം ചിത്രങ്ങളില്‍ ഒരിക്കലേ അഭിനയിക്കൂ. മുമ്പ് ഇതുപോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങള്‍ സിനിമ തിയേറ്ററില്‍ എത്തിച്ചു.
ഇത് റിസ്ക്കാകുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പരീക്ഷണ ചിത്രമാണെന്നും അത് അംഗീകരിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യട്ടെ എന്ന് അദ്ദേഹം പറയുകയായിരുന്നു. മോഹന്‍ലാല്‍ മാത്രം അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍ പോലുള്ള അറിയപ്പെടുന്ന അഭിനേതാക്കളുടെ ശബ്ദം ഉപയോഗപ്പെടുത്താനുള്ള തീരുമാനവും നിര്‍മ്മാതാവിന്റേതായിരുന്നു എന്ന് ഷാജി കൈലാസ് പറഞ്ഞു.
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...