Actor
ഞാന്‍ ‘ആണ്’ ആണെന്ന് മനസിലാക്കിയത് അപ്പോഴാണ്, ഇവിടെ ലൈംഗിക ദാരിദ്ര്യമാണ്; തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
ഞാന്‍ ‘ആണ്’ ആണെന്ന് മനസിലാക്കിയത് അപ്പോഴാണ്, ഇവിടെ ലൈംഗിക ദാരിദ്ര്യമാണ്; തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ പെട്ട നടൻ ഷൈൻ ടോം ചാക്കോയായിരിക്കും. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെയാണ് നടൻ വിവാദങ്ങളിലൂടെ വാർത്തകളിലും നിറയുന്നത്.
ആണ്‍ പെണ്‍ വേര്‍തിരിവുണ്ടാക്കുന്നത് സമൂഹം തന്നെയാണെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത് . സമൂഹം തന്നെയാണ് മനുഷ്യര്‍ക്കിടയില്‍ ഇത്തരം വേര്‍ത്തിരിവുകള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേര്‍തിരിക്കുന്നത്. എന്നാല്‍ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചുതന്നിട്ടില്ല. സെക്‌സ് മോശപ്പെട്ട സംഭവം ആണ് പ്രവര്‍ത്തിയാണ് എന്ന ചിന്തയില്‍ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മള്‍ എത്തിപ്പെട്ടത്. സ്ത്രീയെ കണ്ടാല്‍ ആക്രമിക്കാനും, പുരുഷനെ കണ്ടാല്‍ അവന്‍ ആക്രമിച്ചു പോകും എന്ന അവസ്ഥയിലേക്കും എത്തിയത്. ഇവിടെ ലൈംഗിക ദാരിദ്ര്യമാണ്,’നടന്‍ പറഞ്ഞു.
ഞാന്‍ ആണ് ആണെന്ന് മനസിലാക്കിയത് ക്ലാസ്സില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു ഇരുത്തിയ സമയത്താണ്. അതുവരെ നമ്മുക്ക് അതില്ല. നമ്മളൊക്കെ കുട്ടികള്‍ ആയിരുന്നു,”പക്ഷേ ഇന്നോ ഇത് എവിടെകിട്ടും എങ്ങനെ കിട്ടും ആരുടെ കൈയ്യില്‍ നിന്നും കിട്ടുമെന്നൊക്കെയാണ് ആളുകള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
ചില ചേട്ടന്മാര്‍ പറയും കല്യാണം കഴിഞ്ഞ് ഇന്നലെ ഫസ്റ്റ് നൈറ്റ് ആയിരുന്നു, 17 എണ്ണമായിരുന്നു എന്നൊക്കെ. ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സര്‍ക്കാര്‍ വന്ന ശേഷമാണു ട്രാന്‌സ്‌ജെന്‌ഡേഴ്‌സിന് തന്നെ സ്ഥാനം കിട്ടി തുടങ്ങിയത്,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
