Actor
ചില ചിത്രങ്ങള്‍ക്ക് മോശം നിരൂപണങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ അച്ഛനോട് അതേക്കുറിച്ച് പറയാറുണ്ട്, അദ്ദേഹത്തിന്റെ ആദ്യ മറുപടി ഇങ്ങനെയായിരിക്കും! ദുല്‍ഖര്‍
ചില ചിത്രങ്ങള്‍ക്ക് മോശം നിരൂപണങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ അച്ഛനോട് അതേക്കുറിച്ച് പറയാറുണ്ട്, അദ്ദേഹത്തിന്റെ ആദ്യ മറുപടി ഇങ്ങനെയായിരിക്കും! ദുല്‍ഖര്‍
താരപുത്രൻ എന്നതിലുപരി എല്ലാ ഭാഷകളിലും സിനിമയിൽ തന്റേതായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടൻ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായ തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം സീതാ രാമം തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത റിലീസും മറുഭാഷയില്‍ നിന്നാണ്. ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രത്തില്‍ സണ്ണി ഡിയോള്‍ ആണ് സഹതാരം.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖത്തില്‍ കരിയറിന്‍റെ തുടക്കകാലത്ത് വിമര്‍ശനം നേരിട്ട സമയത്ത് അച്ഛന്‍ നല്‍കിയ മറുപടിയെക്കുറിച്ച് ദുല്‍ഖര്‍ പറയുകയാണ്
സ്വന്തം കരിയറില്‍ അച്ഛന്‍ എന്തു തരത്തിലുള്ള സ്വാധീനമാണ് നടത്തിയത് എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യവും ദുല്‍ഖര്‍ പറയുന്നത്. “ഒരേ ചലച്ചിത്ര മേഖലയില്‍ ഒരേസമയം പ്രവര്‍ത്തിക്കാനാവുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണ്. ചില ചിത്രങ്ങള്‍ക്ക് മോശം നിരൂപണങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ അച്ഛനോട് അതേക്കുറിച്ച് പറയാറുണ്ട്. അതെല്ലാം ഞാന്‍ വായിച്ചു എന്നാവും അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം. എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ പ്രയാസപ്പെടേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്”, ദുല്‍ഖര്‍ പറയുന്നു.
അഭിനയരംഗത്ത് ഇത്രയും പ്രശസ്തനായ അച്ഛന്‍റെ മകന്‍ എന്നുള്ള ലേബലില്‍ നിന്നും മാറി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും കടന്നുവന്ന വഴികളില്‍ അത് സാധിച്ചുവെന്നാണ് കരുതുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.
“സ്വന്തം സിനിമ കണ്ടെത്തണമെന്നായിരുന്നു എനിക്ക്. അച്ഛന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കണം എന്‍റെ തെരഞ്ഞെടുപ്പുകളെന്ന് ഉണ്ടായിരുന്നു. ഇത്രകാലമുള്ള യാത്രയ്ക്കിടെ അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു”, ദുല്‍ഖര്‍ പറഞ്ഞു.