Connect with us

അച്ഛനെ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു, സൂപ്പര്‍ താരങ്ങളെ തൊടാന്‍ പോലും നമുക്ക് സാധിക്കില്ല. സിനിമക്കാരെ സ്‌ക്രീനിലേ കാണാനാകൂ… നേരിട്ട് അടുക്കരുത്; വെളിപ്പെടുത്തി ഗണേഷ് കുമാര്‍

Actor

അച്ഛനെ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു, സൂപ്പര്‍ താരങ്ങളെ തൊടാന്‍ പോലും നമുക്ക് സാധിക്കില്ല. സിനിമക്കാരെ സ്‌ക്രീനിലേ കാണാനാകൂ… നേരിട്ട് അടുക്കരുത്; വെളിപ്പെടുത്തി ഗണേഷ് കുമാര്‍

അച്ഛനെ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു, സൂപ്പര്‍ താരങ്ങളെ തൊടാന്‍ പോലും നമുക്ക് സാധിക്കില്ല. സിനിമക്കാരെ സ്‌ക്രീനിലേ കാണാനാകൂ… നേരിട്ട് അടുക്കരുത്; വെളിപ്പെടുത്തി ഗണേഷ് കുമാര്‍

നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് കെ ബി ഗണേഷ് കുമാര്‍. ഇപ്പോഴിതാ ഒരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. തന്നെ അച്ഛനില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറയുന്നത് അച്ഛന്റെ മരണ ശേഷം ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായെന്നും അവസാനകാലത്ത് അച്ഛനുമായി നല്ല ബന്ധമുണ്ടായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അവസാനകാലത്ത്, രണ്ട് വര്‍ഷം ഞാന്‍ കൂടെ നില്‍ക്കുമ്പോള്‍ എന്റെ സത്യസന്ധത അച്ഛന് മനസ്സിലായി. അതുകൊണ്ടായിരിക്കാം, അച്ഛന് വലിയ സ്‌നേഹമായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗണേഷ് കുമാറിന്റ വെളിപ്പെടുത്തല്‍.

ഗണേഷ് കുമാറിന്റെ വാക്കുകളിലേക്ക്…

അച്ഛനെ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു. ഞാന്‍ ഒരിക്കലും പിണങ്ങിയിട്ടില്ല. അച്ഛനെ അകറ്റിനിര്‍ത്താന്‍ ഇടനിലക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ ചെയ്യുന്നത് പലതും ശരിയാണെന്ന് അച്ഛന് മനസിലായി. അവസാനകാലത്ത് ഞാന്‍ അച്ഛന്റെ കൂടെ നില്‍ക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് അച്ഛന് മനസിലായി.

അതുകൊണ്ടായിരിക്കാം അച്ഛന് വലിയ സ്‌നേഹമായിരുന്നു. എല്ലാ കാര്യവും പറയുമായിരുന്നു. അച്ഛന് ഭയഹ്കര ഓര്‍്മ ശക്തിയായിരുന്നു. എല്ലാവരെയും അറിയാം. ഇതൊക്കെ പറഞ്ഞു തരുമായിരുന്നു. സിനിമയില്‍ നിന്ന് പല താരങ്ങളില്‍ നിന്ന് വിഷമങ്ങളുണ്ടായിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് ഒരു ജീവചരിത്രമെഴുതും, ആ പുസ്തകത്തില്‍ എല്ലാം തുറന്നെഴുതുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സിനിമയില്‍ ജെലസുണ്ട്. സൂപ്പര്‍ താരങ്ങളെ ഒന്ന് തൊടാന്‍ പോലും നമുക്ക് സാധിക്കില്ല. സിനിമക്കാരെ സ്‌ക്രീനിലേ കാണാനാകൂ. നേരിട്ട് അടുക്കരുത്. ആരെയും ഒരു കാര്യത്തിന് ഞാന്‍ വിളിക്കില്ല. വരാമെന്ന് പറഞ്ഞാലും പറ്റിക്കും. പണം വേണമെന്ന ആവശ്യമാണ്. വളരെ കുറച്ച് ചെറുപ്പക്കാരെ ഫോണ്‍ പോലും എടുക്കാറുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സിനിമക്കാരെ സ്‌ക്രീനില്‍ ദൂരത്ത് നിന്ന് കാണണെമെന്നും ഗണേഷ് കുമാര്‍ പറയുന്നു. ആരാധനയോടെ അടുത്തുചെന്നാല്‍ അവര്‍ ദുഖിതരാകും. ദൈവ തുല്യം കണ്ട താരം ഇങ്ങനെയാണോ എന്നും തോന്നിപ്പോകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നേരിട്ടടുത്താല്‍ സിനിമക്കാര്‍ കൊള്ളത്തില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പത്തനാപുരത്ത് ഒരു പരിപാടി സംഘടിപ്പിച്ചാല്‍ സിനിമയില്‍ നിന്നുള്ള ആരം വിളിച്ചാല്‍ വരില്ല. എന്നാല്‍ സീരിയലില്‍ നിന്നുള്ള താരങ്ങള്‍ വരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആര്‍ ശ്രീകണ്ഠന്‍ നായരുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Continue Reading
You may also like...

More in Actor

Trending