Connect with us

ദിലീപിന്റെ വളർച്ചയുടെ പിന്നിലെ കാരണം അതാണ് ; ദിലീപിനെ കുറിച്ച് വിനയൻ !

Actor

ദിലീപിന്റെ വളർച്ചയുടെ പിന്നിലെ കാരണം അതാണ് ; ദിലീപിനെ കുറിച്ച് വിനയൻ !

ദിലീപിന്റെ വളർച്ചയുടെ പിന്നിലെ കാരണം അതാണ് ; ദിലീപിനെ കുറിച്ച് വിനയൻ !

മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കടന്നു വന്ന സഹസംവിധായകനായി പിന്നീട് കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്.

ഇപ്പോഴിതാ ദിലീപിന്റെ വളർച്ചയുടെ പിന്നിലെ കാര്യങ്ങളെ കുറിച്ച് സംസംസാരിച്ച രംഗത്ത് എത്തിയിരിക്കുകയാണ് സംവിധയകാൻ വിനയൻ .
വർഷങ്ങളോളം സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ നിയമപരമായി തോൽപ്പിച്ച് വിനയൻ ഒരുക്കുന്ന ചിത്രമെന്ന തരത്തിലാണ് തുടക്കം മുതലേ പത്തൊൻപതാം നൂറ്റാണ്ടിനെ പ്രേക്ഷകർ കാത്തിരുന്നത്.പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ മികച്ച തിയറ്റർ കാഴ്ചാ അനുഭവമാണ് സിനിമ നൽകുന്നത്.

പഴയ വിനയനെ സിനിമാ ലോകത്തിന് തിരിച്ചു കിട്ടി എന്നാണ് സിനിമ കണ്ട എല്ലാവരും പറയുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളിലൂടെ ഉയർന്നു വന്ന താരങ്ങളെ പറ്റി സംസാരിക്കുകയാണ് വിനയൻ. നടൻമാരായ ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സിജു വിൽസൺ, മണിക്കുട്ടൻ എന്നിവരെ പറ്റി വിനയൻ സംസാരിച്ചു.

സല്ലാപം കഴിഞ്ഞ് കല്യാണ സൗ​ഗന്ധികത്തിലാണ് ദിലീപ് ആദ്യം സോളോ ഹീറോ ആവുന്നത്. അന്ന് ഞാൻ പറഞ്ഞിരുന്നു ദിലീപേ നീ വളരെ അനായാസം ഹ്യൂമർ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. . ആ ഡെഡിക്കേഷനാണ് ജനപ്രിയ നായകനായികിയത് .

അതേസമയം ദിലീപുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ അദ്ദേഹം നേരത്തെയും നടത്തിയിരുന്നു . തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന നടൻ ദിലീപിൻ്റെ വാശിയാണ് തന്റെ പത്ത് വർഷത്തെ ഇടവേളയ്ക്ക് കാരണം എന്നാണ് വിനയൻ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈ പറ്റിയ ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറി. തന്നോട് കെ. മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നയാൾ എന്ന നിലയിൽ വിഷയത്തിൽ താനിടപെടുന്നത്. മാക്ട ഫെഡറേഷന്റെ യോഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാഗത്തല്ല, തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമാവുകയും ചെയ്തു.

മൂന്ന് മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം അല്ലെങ്കിൽ തുളസീ ദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് എല്ലാവരും പറഞ്ഞു സംഘടനയുടെ തീരുമാനം അന്ന് കൈയടിച്ച് പാസാക്കുകയും ചെയ്തു. ദിലീപിന്റെ കൂടെ നിൽക്കാൻ അന്ന് ഒരുപാടുപേർ ഉണ്ടായിരുന്നു. മനുഷ്യ സഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് കരുതുന്നത്. അതിന് മുമ്പ് ദിലീപുമായി നല്ല സ്നേഹം ആയിരുന്നു. ആദ്യ കാലത്ത് ദിലീപിനെ കൊണ്ടു വന്നതിൽ തന്റെ പ്രയത്നവും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.

അനൂപ് മേനോനെ വെച്ച് ചെയ്ത പടം നന്നായി പോയില്ല. അതിന് ശേഷം അയാളും വളർന്നു വന്നു. പിന്നെ ഭാ​ഗ്യവും വേണം. ഡെഡിക്കേഷൻ ഇല്ലാത്തത് കൊണ്ടല്ല മണിക്കുട്ടൻ ചിലപ്പോൾ ആ ലെവലിൽ വളരാതിരുന്നത്. ലക്ക് കൂടെ അതിന്റെയൊരു ഭാ​ഗമാണ്.

ഡെഡിക്കേഷന്റെ ഏറ്റവും വലിയ പർവതം എന്ന് പറയുന്നത് സിജു വിൽസണെ ആണ്. അയാൾ കാണിച്ച അർപ്പണ മനോഭാവം ഞാനിതുവരെ ആരിലും കണ്ടിട്ടില്ല. അതിന്റെ റിസൽട്ട് എടുത്തിട്ടേ അയാൾ പോയുള്ളൂ. എന്നെ കാണാൻ വരുമ്പോൾ സിജു വിൽസൺ വളരെ സോഫ്റ്റ് വേഷങ്ങൾ ചെയ്യുന്ന തമാശയൊക്കെ ചെയ്യുന്ന നടനാണ്’

. വിനയൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന തിലകനെ വളരെ മിസ് ചെയ്യുന്നുണ്ടെന്നും വിനയൻ പറഞ്ഞു.നടൻ പൃഥിരാജിനെക്കുറിച്ചും വിനയൻ സംസാരിച്ചു. പൃഥിരാജിനെതിരെ മലയാള സിനിമയിൽ ബഹിഷ്കരണം നടന്നപ്പോൾ നടനെ വെച്ച് സിനിമ ചെയ്ത സംവിധായകൻ ആണ് വിനയൻ. എന്നാൽ തനിക്ക് പ്രശ്നങ്ങൾ നേരിട്ട സമയത്ത് പൃഥിരാജ് പിന്തുണയ്ക്കാഞ്ഞതിൽ പരിഭവം ഇല്ലെന്നും വിനയൻ പറഞ്ഞു. തന്നെ പിന്തുണച്ചാൽ സിനിമയിൽ പലതും നഷ്ടപ്പെടുമെന്നും അത് താൻ മനസ്സിലാക്കുന്നെന്നുമാണ് വിനയൻ പറയുന്നത്

Continue Reading
You may also like...

More in Actor

Trending