ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.. പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകും, പ്രിയദർശന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര ഉദാഹരണമാണെന്ന് കലൂർ ഡെന്നീസ്
ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.. പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകും, പ്രിയദർശന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര ഉദാഹരണമാണെന്ന് കലൂർ ഡെന്നീസ്
ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.. പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകും, പ്രിയദർശന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര ഉദാഹരണമാണെന്ന് കലൂർ ഡെന്നീസ്
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നായിരുന്നു ലിസി-പ്രിയദർശൻ വിവാഹം നടന്നത്. പിന്നീട് 24 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ൽ ലിസിയും പ്രിയദർശനും നിയമപരമായി പിരിഞ്ഞു. ചെന്നൈയിൽ ഡബ്ബിങ് സ്റ്റോഡിയോ നടത്തുകയാണ് ലിസി ഇപ്പോൾ.
ഇപ്പോഴിത ഇരുവരുടേയും ദാമ്പത്യ ജീവിതത്തെ കുറിച്ച് താരങ്ങളുടെ സുഹൃത്തും തിരക്കഥകൃത്തുമായ കലൂർ ഡെന്നിസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയും ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനുമടക്കം രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി നിരവധി താരങ്ങളുമായി ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി നടിയാണ് ലിസി.
ലിസിയെ വിവാഹം കഴിച്ചതോടെ പ്രിയദർശൻ രക്ഷപ്പെട്ട് തുടങ്ങി എന്നാണ് കലൂർ ഡെന്നീസ് പറയുന്നത്. ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.അഭൂതപൂർവമായ വളർച്ചയായിരുന്നു പിന്നീട് പ്രിയദർശന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.
ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയദർശന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര. താൻ തിരക്കഥ എഴുതിയ ഒരു വിവാദ വിഷയം, ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്, തമ്മിൽ തമ്മിൽ, അർജുൻ ഡെന്നിസ് തുടങ്ങിയ തന്റെ അപൂർവം ചിത്രങ്ങളിൽ മാത്രമെ ലിസി അഭിനയിച്ചിട്ടുള്ളു.
അന്നത്തെ കാലത്ത് ബാലചന്ദ്രമേനോൻ, പ്രിയദർശൻ, ഭരതൻ, ജോഷി, ഐ.വി ശശി, കെ.ജി ജോർജ്, പത്മരാജൻ, മോഹൻ തുടങ്ങിയ എല്ലാ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം അഭിനേതാക്കളിലൊരാളാണ് ലിസി.
വളരെ കുറച്ച് ചിത്രത്തിൽ മാത്രമേ ലിസി അഭിനയിച്ചിട്ടുള്ളു.സ്വന്തമായി റിക്കാർഡിങ് സ്റ്റുഡിയോകളുടേയും ഡബ്ബിങ് തിയേറ്ററുകളുടെ നടത്തിപ്പുമായി ചെന്നൈയിൽ സിനിമയുടെ ഉള്ളിൽ തന്നെ ലിസി ഉണ്ടായിരുന്നുവെന്നും ഇന്നും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...