Actor
മഹേഷ് ബാബുവിനൊപ്പം തെലുങ്കിൽ അരങ്ങേറാൻ ആ മലയാളി താരം, നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെ
മഹേഷ് ബാബുവിനൊപ്പം തെലുങ്കിൽ അരങ്ങേറാൻ ആ മലയാളി താരം, നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെ
മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരം റോഷൻ എസ്.എസ്.എം.ബി 28 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് റോഷൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
റോഷന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായികയായെത്തുന്നത് പൂജ ഹെഗ്‌ഡെ ആണ്. തിരുവോണ ദിവസമായ സെപ്തംബർ 8ന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതാകും ചിത്രം. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരിക്കും ചിത്രീകരണം. ഫെബ്രുവരിയോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ആലോചനയെന്നും റിപ്പോര്‍ട്ടുണ്ട്.
ചിത്രത്തിനായി ഗെറ്റപ്പില്‍ മഹേഷ് ബാബു മാറ്റം വരുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വർഷം ഏപ്രിൽ 28ന് റിലീസ് ചെയ്യും. വിക്രം ചിത്രം കോബ്രയിൽ റോഷൻ പ്രതിനായക വേഷത്തിലും ആലിയ ഭട്ട് പ്രധാന കഥാപാത്രത്തിലെത്തിയ ഹിന്ദി ചിത്രം ഡാർലിങ്ങ്സിലും റോഷൻ പ്രധാന കഥാപാത്രമായെത്തിയിരുന്നു.
അതേസമയം തിരുവോണ ദിവസം ആണ് റോഷൻ അഭിനയിച്ച ഒരു തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുന്നത്. കൊത്ത്, ഗോൾഡ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
