Connect with us

ആ സംശയം ശരിയാണോ? അമ്മയ്ക്ക് ഒപ്പം ആഘോഷമാക്കി! സന്തോഷവാർത്തയുമായി ബാല, വീഡിയോ പുറത്തുവിട്ട് നടൻ

Malayalam

ആ സംശയം ശരിയാണോ? അമ്മയ്ക്ക് ഒപ്പം ആഘോഷമാക്കി! സന്തോഷവാർത്തയുമായി ബാല, വീഡിയോ പുറത്തുവിട്ട് നടൻ

ആ സംശയം ശരിയാണോ? അമ്മയ്ക്ക് ഒപ്പം ആഘോഷമാക്കി! സന്തോഷവാർത്തയുമായി ബാല, വീഡിയോ പുറത്തുവിട്ട് നടൻ

മലയാളികളുടെ പ്രിയ നടനാണ് ബാല.സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും ബാല ആരാധകരുമായി പങ്ക് വെക്കാറുണ്ട്. നടന്റെ രണ്ടാം വിവാഹവും ഇതിന് പിന്നാലെ മോണ്‍സനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലും ബാല വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമാ സെലിബ്രിറ്റികളെ അടക്കം തട്ടിപ്പിനിരയാക്കിയ മോൻസൺ മാവുങ്കലുമായുള്ള ബാലയുടെ സൗഹൃദമായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ചത്.

ഈ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് താന്‍ വിവാഹിതനാണെന്ന് ബാല പുറംലോകത്തെ അറിയിച്ചത്. ഭാര്യയ്‌ക്കൊപ്പം വിവാഹറിസപ്ഷനും നടത്തിയിരുന്നു. രഹസ്യമായിട്ടുള്ളവിവാഹമായിരുന്നെങ്കിലും വിവാഹറിസപ്ഷന്‍ വിപുലമായി നടത്തി. രണ്ടാമതും വിവാഹിതനായപ്പോൾ ഭാര്യ എലിസബത്തിനെതിരെ വരുന്ന മോശം കമന്റുകളിലും പ്രതിഷേധമറിയിച്ച് ബാല രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ജീവിത്തതിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. താരത്തിന്റെ അമ്മയുടെ ജന്മദിനം ആഘോഷമായി കൊണ്ടാടിയിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും. അമ്മ പിറന്നാൾ കേക്ക് മുറിച്ച് എലിസബത്തിനും ബാലയ്ക്കും നൽകുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കാശ്, പ്രശസ്തി, ബംഗ്ലാവ്, കാർ എന്നിവയേക്കാളും തനിക്ക് സന്തോഷം ലഭിക്കുന്നത് അമ്മയിൽ നിന്നാണ് എന്നാണ് ബാല പറയുന്നത്. ഒപ്പം വീട്ടിലുള്ള വൃദ്ധരെ കഴിയും പോലെ എല്ലാം സന്തോഷിപ്പിക്കണമെന്നും അവരില്ലാതെ നമ്മൾ ഇല്ലെന്ന സത്യം മനസിലാക്കി അവരെ സ്നേഹിക്കണമെന്നും ബാല പറഞ്ഞു. അമ്മയ്ക്ക് മധുരം നൽകികൊണ്ട് എത്ര വയസായി എന്ന് ബാല ചോദിക്കുമ്പോൾ ഒരു കള്ള ചിരിയാണ് അമ്മ മറുപടിയായി കൊടുത്തത്. ബാലയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് താരത്തിന്റെ അമ്മ താമസിക്കുന്നത്.

വിവാഹത്തിന് മുൻപ് വരെ താരത്തിന്റെ പേരില്‍ നിരന്തരം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം നടനെതിരെ ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഈയടുത്ത് ബാല ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇതിന് താഴെ രസകരമായ കമന്റുകളിലൂടെ ആരാധകരും എത്തിയതോടെ ബാലയുടെ വീഡിയോ വൈറലായി. ‘ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം നടക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ആത്മാര്‍ഥമായ സ്‌നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ അറിയിക്കുകയാണ്’ ഇത്രയുമാണ് ബാല ക്യാപ്ഷനായി കുറിച്ചത്.

ഭാര്യയുടെ കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും ബാലയുടെ അമ്മ മരുമകള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്നതുമടക്കമുള്ള കാര്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതോടെ ആ സന്തോഷ വാര്‍ത്ത എന്താണെന്ന് ചോദിച്ച് എത്തുകയാണ് ആരാധകര്‍. ബാല രണ്ടാമതും അച്ഛനാവാന്‍ പോവുകയാണെന്ന് ആണോ പറയാന്‍ ഉദ്ദേശിച്ചത്. ഇത്രയും സന്തോഷത്തോടെ പറയണമെങ്കില്‍ അത് തന്നെയാവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. നിങ്ങളൊരു അച്ഛനാവാന്‍ പോവുകയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും ബാല അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.
ബാൽ അന്ന് പറഞ്ഞ ആ സന്തോഷ വാർത്ത അമ്മയുടെ പിറന്നാൾ ആയിരുന്നോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്

ബാലയുടെ സഹോദരൻ സിരുത്തെ ശിവ സംവധാനം ചെയ്ത അണ്ണാത്തയിലാണ് അവസാനമായി ബാല അഭിനയിച്ചത്. വില്ലൻ വേഷമായിരുന്നു ചിത്രത്തിൽ ബാലയ്ക്ക്. രജനികാന്ത് നായകനായ സിനിമ ദീപാവലി റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസിൽ പല സിനിമകളുടേയും റെക്കോർഡ് തിരുത്തി കുറിച്ച് അണ്ണാത്ത പ്രദർശനം തുടരുകയാണ്. രജനി കാന്തിന് പുറമെ നയൻതാര, കീർത്തി സുരേഷ്, ജഗപതി ബാബു, ബാല തുടങ്ങിവരും സിനിമയുടെ ഭാഗമായി.

ബാലയുടെ വില്ലൻ വേഷങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഹരീന്ദ്രൻ ഒറു നിഷ്കളങ്കൻ, ബിഗ് ബി, പുതിയ മുഖം, ബ്ലാക്ക് സ്റ്റാലിയൺ, കയം, മകരമഞ്ഞ്, എന്ന് നിന്റെ മൊയ്തീൻ, പുലിമുരുകൻ, ആനക്കള്ളൻ, ലൂസിഫർ തുടങ്ങി നിരവധി സിനിമകളിലും ബാല അഭിനയിച്ചിട്ടുണ്ട്. ഗിന്നസ് പക്രു നിർമിച്ച ഫാൻസി ഡ്രസ് എന്ന ചിത്രമാണ് അവസാനമായി ബാല അഭിനയിച്ച് റിലീസ് ചെയ്ത മലയാള സിനിമ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top