Actor
‘ നാന് അനൂപ് മേനോന്‍ പ്രിത്തിരാജ്’ ബാലയുടെ ഡയലോഗിന്റെ പേരില്‍ സിനിമ വരുന്നു
‘ നാന് അനൂപ് മേനോന്‍ പ്രിത്തിരാജ്’ ബാലയുടെ ഡയലോഗിന്റെ പേരില്‍ സിനിമ വരുന്നു
നടന്‍ ബാലയെ കുറിച്ച് ടിനി ടോമും രമേശ് പിഷാരടിയും നടത്തിയ രസകരമായ സംഭാഷണം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മ്മകളുമാണ് ഇരുവരും ടിവി ഷോയ്ക്കിടെ പങ്കുവെച്ചത്.
ഇരുവരും വൈറലാക്കിയ ബാലയുടെ ഡയലോഗിന്റെ പേരില്‍ സിനിമ വരുമെന്ന് ടിനി ടോം അറിയിച്ചിരിക്കുകയാണ്. സംവിധായകന്‍ മാര്‍ത്താണ്ഡന്‍ ‘നാന് അനൂപ് മേനോന്‍ പ്രിത്തിരാജ്’ എന്ന പേരില്‍ സിനിമ ഒരുക്കും എന്നാണ് ടിനി ടോം ഒരു ചാനലിനോട് പ്രതികരിച്ചു.
സംവിധായകന്‍ മാര്‍ത്താണ്ഡന്‍ തന്നെ വിളിച്ചു എന്നും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പേര്, ‘നാന് അനൂപ് മേനോന്‍ പ്രിത്തിരാജ്’ എന്നാണ്, അപ്പോള്‍ ഇതിനൊക്കെ ശരിക്കും വരുമാനം കിട്ടാന്‍ പോകുന്നത് ബാലയ്ക്കാണ്’ എന്നാണ് ടിനി ടോം പറഞ്ഞത്.
ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല എന്നാണ് ബാല പറഞ്ഞത്. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയത്. ഇപ്പോള്‍ താന്‍ എല്ലാവര്‍ക്കും ‘എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്ന് പറഞ്ഞാല്‍ തനിക്ക് തിരിച്ചു കിട്ടാന്‍ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ലെമന്‍ ടീ എന്നായിരിക്കുമെന്നും ബാല പറഞ്ഞു.
