Connect with us

എല്ലാ കഥകളും ഏതെങ്കിലും കഥയിൽ നിന്ന് എടുക്കുന്നതാണ്.. ആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാ​ഗമെടുത്ത് നമ്മുടേതായ രീതിയിൽ ചെയ്യുന്നു, ശ്രീനിവാസനും അതുപോലെയാണ്; തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

Actor

ശ്രീനിവാസൻ പലരുടെയും തിരക്കഥ മോഷ്ടിച്ചിട്ടുണ്ടെന്ന ആരോപണത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് വിനു കിരിയത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എല്ലാ കഥകളും ഏതെങ്കിലും കഥയിൽ നിന്ന് എടുക്കുന്നതാണ്. താനും പല കഥകളിൽ നിന്ന് തിരക്കഥ ഉണ്ടാക്കിയിട്ടുണ്ട്. ശ്രീനിവാസനും അങ്ങനെ തന്നെയാണ്. ആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാ​ഗമെടുത്ത് നമ്മുടേതായ രീതിയിൽ ചെയ്യുന്നു. അത്രയൂള്ളൂ അതിപ്പോൾ മലയാളത്തിൽ നിന്നോ ഇം​ഗ്ലീഷിൽ നിന്നോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസൻ്റെ എല്ലാ കഥകളും അദ്ദേഹത്തിൻ്റെതായ ഒരു കയ്യോപ്പ് ചാർത്താറുണ്ട്. രണ്ട് പേർ ചായ ഇടുന്നത് പോലെയാണ് കഥ എഴുതുന്നത്. സാമ്യതകൾ ഉണ്ടാകും പക്ഷേ ഒരിക്കലും ഒരേ ടെയ്സ്റ്റ് വരില്ല. അതുപോലെയാണ് പല കഥകളും. ശ്രീനിവാസനും അതുപോലെയാണ്, അദ്ദേഹത്തിൻ്റെ കഥകളും അങ്ങനെയയാണ്. അതിന് മോഷ്ടിച്ചെന്ന് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

More in Actor

Trending

Recent

To Top