Actor
നന്ദനം ഓര്‍മ്മയില്‍ ജഗതി, അമ്പിളിചേട്ടൻ നമ്പർ വൺ, മലയാളത്തിൽ ഇനി ഇങ്ങനൊരു പ്രതിഭാസം ഒരിക്കലുമില്ല, നർമ്മത്തിൻ്റെ ഗുരുകുലം; കമന്റ് ബോക്സ് നിറയുന്നു
നന്ദനം ഓര്‍മ്മയില്‍ ജഗതി, അമ്പിളിചേട്ടൻ നമ്പർ വൺ, മലയാളത്തിൽ ഇനി ഇങ്ങനൊരു പ്രതിഭാസം ഒരിക്കലുമില്ല, നർമ്മത്തിൻ്റെ ഗുരുകുലം; കമന്റ് ബോക്സ് നിറയുന്നു
ജഗതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ‘നന്ദനം’ സിനിമയിലെ കുമ്പിടി എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പിടിയുടെ കരിക്കേച്ചര്‍ ആണിത്. ചിത്രം വരച്ച നിധിന് എന്ന കലാകാരന് നന്ദി പറഞ്ഞുകൊണ്ട് ‘ഗ്ളാനിര്‍ ഭവതി ഭാരതാ..’ എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചെത്തിയത്. ‘ജഗതിച്ചേട്ടനെപ്പോലെ ജഗതിച്ചേട്ടൻ മാത്രം’, ‘കുമ്പിടി ഇഷ്ടം’, ‘എന്നെന്നും ജഗതി ചേട്ടൻ്റെ ബിഗ് ബിഗ് ഫാൻ’, ‘സിബിഐയിൽ വന്ന പോലെയെങ്കിലും വല്ലപ്പോഴും ഏതെങ്കിലും സിനിമയിലൊക്കെ മുഖം കണ്ടാൽ സന്തോഷം’, ‘ഹൃദയത്തിൽ സൂക്ഷിക്കാൻ എന്നും നല്ല ഓർമകൾക്കപ്പുറം അഭിനയ മുഹൂർത്തങ്ങൾ നൽകിയ ജഗതി ചേട്ടന് തുല്യം മറ്റാരും ആകില്ല’, ‘അമ്പിളിചേട്ടൻ നമ്പർ വൺ’, ‘മലയാളത്തിൽ ഇനി ഇങ്ങനൊരു പ്രതിഭാസം ഒരിക്കലുമില്ല’, നർമ്മത്തിൻ്റെ ഗുരുകുലം’ എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.
2012ല്‍ കോഴിക്കോട് തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായ പരുക്ക് പറ്റിയത്. തുടര്‍ന്ന് ഏറെക്കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ജഗതി. കാര്‍ അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്ക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായാണ് മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. അതിനിടെ സിബിഐ 5ലെ താരത്തിന്റെ വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിബിഐ 5ല്‍ തന്റെ ഐക്കോണിക് കഥാപാത്രമായ വിക്രം എന്ന ഇന്‍സ്പെക്ടറുടെ വേഷത്തില്‍ തന്നെയാണ് ജഗതി എത്തിയത്.
