Bollywood
വിദ്വേഷംകൊണ്ട് മാത്രമാണ് ബഹിഷ്കരണ ആഹ്വാനങ്ങള്‍ ഉണ്ടാകുന്നത്; ബോയ്കോട്ട് ക്യാംപെയ്നിന് എതിരെ നടി ഷെഫാലി ഷാ
വിദ്വേഷംകൊണ്ട് മാത്രമാണ് ബഹിഷ്കരണ ആഹ്വാനങ്ങള്‍ ഉണ്ടാകുന്നത്; ബോയ്കോട്ട് ക്യാംപെയ്നിന് എതിരെ നടി ഷെഫാലി ഷാ
ബോയ്കോട്ട് ക്യാംപെയ്നുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി മാറുകയാണ്. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെയാണ് അവസാനമായി ബഹിഷ്കരണ ആഹ്വാനം ഉണ്ടായത്.
ഇപ്പോഴിതാ ബോയ്കോട്ട് ക്യാംപെയ്നിന് എതിരെ നടി ഷെഫാലി ഷാ. വിദ്വേഷംകൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ബഹിഷ്കരണ ആഹ്വാനങ്ങള്‍ ഉണ്ടാകുന്നതെന്നും എന്നാല്‍ അതിനുള്ള കാരണം വ്യക്തമല്ലെന്നും നടി പറഞ്ഞു. ബോളിവുഡ് ലൈഫിന് നല്കിയ അഭിമുഖത്തിലാണ് ഷെഫാലി ഷായുടെ പ്രതികരണം.തന്നെ സംബന്ധിച്ച് ഒരു കാര്യത്തില്‍ വെറുപ്പ് തോന്നണമെങ്കില്‍ സമയമെടുക്കുമെന്നും ബഹിഷ്കരണ ക്യാംപെയ്ന് വളരെ വേഗത്തില്‍ സംഭവിക്കുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. ‘വെറുപ്പും വിദ്വേഷവും ആരോട് വേണമെങ്കിലും എങ്ങനെവേണമെങ്കിലും തോന്നാം. അത് ബോളിവുഡ് താരങ്ങളോട് മാത്രമല്ല. ഇത്തരം പ്രവര്‍ത്തികളില്‍ നിങ്ങളുടെ ഊര്‍ജം കളയുന്നതിന് പകരം കൂടുതല്‍ ക്രിയാത്മകമായ ജോലികള്‍ക്കായി മറ്റെവിടെയെങ്കിലും ഈ പരിശ്രമം നന്നായി വിനിയോഗിക്കാവുന്നതാണ്’, എന്നും ഷെഫാലി കൂട്ടിച്ചേര്‍ത്തു.
ആലിയ ഭട്ട് ചിത്രം ‘ഡാര്‍ലിംഗ്’സാണ് ഷേഫാലിയുടേതായി റിലീസ് ചെയ്ത ചിത്രം. ഷേഫാലിയുടെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ‘ഡല്‍ഹി ക്രൈം’മിന്റെ രണ്ടാം സീസണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസിപി വര്‍ദ്ധിക ചതുര്‍വേദി എന്ന ഷെഫാലിയുടെ പെര്‍ഫോര്‍മന്‍സ് തന്നെയാണ് സീരീസിന്റെ പ്രധാന ആകര്‍ഷണം. 2012ല്‍ നടന്ന നിര്‍ഭയ കേസിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന കമ്മീഷണറുടെ വേഷമാണ് ഷെഫാലി അവതരിപ്പിച്ചിരിക്കുന്നത്.
