റോഷൻ കാണണമെന്ന് പറയുന്നത് കേട്ടു എന്ന് ചോദിച്ചുകൊണ്ടാണ് വിക്രം സര് അകത്തേയ്ക്ക് വന്നത്. അതാണ് ഈ മനുഷ്യന്, ഒരാളില്‍ നിന്നു പോലും എനിക്ക് ഇങ്ങനെയൊരു എക്സ്പീരിയന്‍സ് ഉണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് റോഷൻ മാത്യു

റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ചിയാന്‍ വിക്രം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു വിക്രം സിനിമ തിയറ്ററിലെത്തുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോബ്ര’
കഴിഞ്ഞദിവസം നടന്ന പ്രസ്സ് മീറ്റില്‍ വിക്രത്തോടൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് പങ്കുവെക്കുകയാണ് മലയാളി താരം റോഷന് മാത്യു.
ഒരു മനുഷ്യന് എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് പഠിക്കാന്‍ പറ്റിയേക്കും. അങ്ങനെ ഒരാളാണ് വിക്രം എന്നാണ് റോഷന് പറയുന്നത്. തുടക്കം മുതല്‍ തന്നെ വിക്രം സാറുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ തന്ന ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ അദ്ദേഹത്തെ ഒന്ന് കാണാന്‍ പോലും സാധിച്ചില്ല. അങ്ങനെ ഞാന്‍ സാറിനെ എങ്ങനെയെങ്കിലും കാണാനുള്ള വഴികളൊക്കെ ആലോചിച്ചു തുടങ്ങി.
മൂന്നാം ദിവസം എങ്ങനെയെങ്കിലും സാറിനെ കാണണം എന്ന് ഞാന്‍ തീരുമാനിച്ചു. ഫ്രീ ആകുമ്പോള്‍ ഞാന്‍ ഒന്ന് കണ്ടോട്ടെ ഇതായിരുന്നു ചോദിക്കാന്‍ പറഞ്ഞുവിട്ടത്. പോയി കുറേനേരമായിട്ടും ഇയാളെ കാണുന്നില്ല. എന്റെ വാനിന്റെ തൊട്ടപ്പുറത്ത് കിടക്കുന്ന വാനാണ്, അതുകൊണ്ടുതന്നെ പോയിട്ട് വരാന്‍ അത്രയധികം സമയം ഒന്നും വേണ്ടല്ലോ എന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോഴാണ് എന്റെ ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടത്. സര് വന്നത് ആ സമയത്ത് വന്നത്. റോഷനെ കാണണമെന്ന് പറയുന്നത് കേട്ടു എന്ന് ചോദിച്ചുകൊണ്ടാണ് വിക്രം സര് അകത്തേയ്ക്ക് വന്നത്. അതാണ് ഈ മനുഷ്യന് എന്നായിരുന്നു റോഷന് പറഞ്ഞത്.
ഷൂട് നടക്കുന്ന സമയത്ത് ഒക്കെ ആണെങ്കിലും ഒരു കോറിഡോറിന്റെ അറ്റത്ത് സാര്‍ ഇരിപ്പുണ്ടാവും, അവിടേയ്ക്ക് ആര് വന്നാലും അദ്ദേഹം എഴുന്നേറ്റ് ഹായ് പറയും.
കൂടെ വര്‍ക്ക് ചെയ്യുന്ന അഭിനേതാക്കളോടായാലും ടെക്നീഷ്യന്സിനോടായാലും ആ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഏതൊരു മനുഷ്യനോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ് വിക്രം. ഒരാളില്‍ നിന്നു പോലും എനിക്ക് ഇങ്ങനെയൊരു എക്സ്പീരിയന്‍സ് ഉണ്ടായിട്ടില്ല. റോഷന് ഇതൊക്കെ പറയുമ്പോഴും ചെറിയൊരു ചിരിയോടെ താങ്ക്യൂ റോഷന് എന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...