Connect with us

ശ്രീനിവാസന് നന്ദി… വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിനെന്ന് മോഹൻലാൽ, രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസൻ; ദാസനും വിജയനും ഒരേ വേദിയിൽ

Actor

ശ്രീനിവാസന് നന്ദി… വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിനെന്ന് മോഹൻലാൽ, രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസൻ; ദാസനും വിജയനും ഒരേ വേദിയിൽ

ശ്രീനിവാസന് നന്ദി… വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിനെന്ന് മോഹൻലാൽ, രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസൻ; ദാസനും വിജയനും ഒരേ വേദിയിൽ

ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് അമ്മ ഷോയുടെ വേദിയിലാണ്. വേദിയിലെത്തിയ ശ്രീനിവാസനെ മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിച്ചത്. കാഴ്ചക്കാരുടെ മനംമയക്കുന്ന കാഴ്ചയായിരുന്നു അത്. അത് കണ്ട് കണ്ണു നിറയാത്ത പ്രേക്ഷകരും കുറവാണ്.

മഴവിൽ മനോരമ അൾട്ടിമേറ്റ് എന്റർടെയ്നർ അവാർഡ് ഇത്തവണ നേടിയത് ശ്രീനിവാസനായിരുന്നു. നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചപ്പോൾ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റുനിന്നു.

‘പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്’, ലാലിന്റെ വാക്കുകൾക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസൻ നർമം: ‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു!’

മലയാളി കാണാൻ കൊതിച്ച മുഹൂർത്തമായിരുന്നു അത്. നീണ്ട കാലത്തിനൊടുവിൽ മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ.

ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്കു കേൾക്കാനാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’– മലയാളിക്കു ദാസനെയും വിജയനെയും സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു.

താരസംഘടനയായ ‘അമ്മ’ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022 ചലച്ചിത്ര പുരസ്കാരനിശയിലാണു മനസ്സുതൊട്ട മുഹൂർത്തങ്ങളും ആവേശക്കാഴ്ചകളും അരങ്ങേറിയത്. കോവിഡ് മൂലം മാറ്റിവച്ച 2019–20, 2020–21 വർഷങ്ങളിലെ അവാർഡുകളും വിതരണം ചെയ്തു. മാസ്റ്റർ എന്റർടെയ്നർ ആക്ടർ അവാർഡ് മോഹൻലാലിനും മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ അവാർഡ് ജോഷിക്കും നടൻ മമ്മൂട്ടി സമ്മാനിച്ചു. മികച്ച എന്റർടെയ്നർ കപ്പിൾ പുരസ്കാരം ‘ഹൃദയം’ സിനിമയിലൂടെ സ്വന്തമാക്കിയ പ്രണവിനും കല്യാണിക്കും വേണ്ടി മോഹൻലാലും പ്രിയദർശനും ജയറാമിന്റെ സാന്നിധ്യത്തിൽ സത്യൻ അന്തിക്കാടിൽനിന്ന് ഏറ്റുവാങ്ങിയതും കൗതുകക്കാഴ്ചയായി.

മോഹൻലാലിന്റെ നേതൃത്വത്തിൽ താരങ്ങൾ കലാവിരുന്നൊരുക്കി. ജനപ്രിയ ഗാനങ്ങൾക്കൊപ്പം ലാലും പ്രിയ നായികമാരും ചുവടുവച്ചപ്പോൾ സദസ്സ് ഇളകിമറിഞ്ഞു. മഞ്ജു വാരിയർ, ജയസൂര്യ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി തുടങ്ങിയവർ പാട്ടുമായെത്തി വിസ്മയിപ്പിച്ചു. ഹരിശ്രീ അശോകനും മകൻ അർജുൻ അശോകനും ഒന്നിച്ചുപാടി. ‘സലിൽ ‍ചൗധരി റൗണ്ടി’ൽ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി മനോജ് കെ.ജയൻ, സിദ്ദിഖ്, ജഗദീഷ്, അശോകൻ എന്നിവരും സ്റ്റീഫൻ ദേവസിയും അണിചേർന്നു. പ്രമുഖതാരങ്ങൾ പങ്കെടുത്ത സ്കിറ്റുകളും താരാഘോഷത്തിനു നിറംപകർന്നു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണു പരിപാടികൾ അണിയിച്ചൊരുക്കിയത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണു മുഖ്യ പ്രായോജകർ. ആഘോഷക്കാഴ്ചകൾ ഓഗസ്റ്റ് 27, 28 തിയതികളിൽ വൈകിട്ട് ഏഴിന് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും.

Continue Reading
You may also like...

More in Actor

Trending

Recent

To Top