പരിചയപ്പെടാൻ മമ്മൂട്ടിയുടെ അടുത്തേക്ക് ചെന്നു, തന്നേപ്പോലും ഞെട്ടിച്ചുകൊണ്ട് ഞാനല്ലെ നിന്നെ പരിചയപ്പെട്ടതെന്ന് താരം, പച്ചയായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് നടൻ ബാലാജി ശർമ്മ
പരിചയപ്പെടാൻ മമ്മൂട്ടിയുടെ അടുത്തേക്ക് ചെന്നു, തന്നേപ്പോലും ഞെട്ടിച്ചുകൊണ്ട് ഞാനല്ലെ നിന്നെ പരിചയപ്പെട്ടതെന്ന് താരം, പച്ചയായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് നടൻ ബാലാജി ശർമ്മ
പരിചയപ്പെടാൻ മമ്മൂട്ടിയുടെ അടുത്തേക്ക് ചെന്നു, തന്നേപ്പോലും ഞെട്ടിച്ചുകൊണ്ട് ഞാനല്ലെ നിന്നെ പരിചയപ്പെട്ടതെന്ന് താരം, പച്ചയായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് നടൻ ബാലാജി ശർമ്മ
മമ്മൂട്ടി കാരണം തനിക്ക് ലഭിച്ച അവസരങ്ങളെ പറ്റി തുറന്ന് പറഞ്ഞ് നടൻ ബാലാജി ശർമ്മ. ഒരാളെയും പെട്ടന്ന് മറക്കുന്ന ആളല്ല മമ്മൂട്ടിയെന്നാണ് ബാലാജി പറയുന്നത്. അദ്ദേഹമാണ് തനിക്ക് സിനിമയിൽ അവസരം വാങ്ങി തന്നത്. തന്റെ സീരിയലുകൾ അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് തന്നോട് ആദ്യം പറയുന്നത് രാജിവ് പിള്ളയാണ്. പിന്നീട് ഷാജി കെെലാസിനെ കാണാനായി ‘ആഗസ്റ്റ് 1 ‘എന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങ് സമയത്ത് താൻ പോയിരുന്നു. അവിടെ വെച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ അടുത്ത് കാണുന്നത്. അദ്ദേഹം അകത്തേയ്ക്ക് വന്നപ്പോൾ തന്നെ ഒരു സൂര്യപ്രഭ വന്നപേലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി തന്റെ അടുത്ത് വന്ന് പേര് ചോദിക്കുകയും എന്നിട്ട് ഷാജി കെെലാസിനോട് ഇതാണ് താൻ പറഞ്ഞ ആർട്ടിസ്റ്റ് എന്ന് പറഞ്ഞ് തന്നേ സിനിമയിലേയ്ക്ക് റെക്കമൻ്റ് ചെയ്യുകയും ചെയ്തു. അന്ന് താൻ ശരിക്കും പേടിച്ച് പോയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ സിനീയൽ ലോക്കെഷനിൽ ഷാജി കെെലാസ് വന്ന് മമ്മൂട്ടിയെ പരിചയമില്ലേ എന്ന് തന്നോട് ചോദിച്ചു. എന്നിട്ട് അദ്ദേഹത്തെ പോയി കാണാനും തന്നോട് പറഞ്ഞിരുന്നു. അത് കേട്ടതിന് പിന്നാലെ ഒന്നു പരിചയപ്പെടാനാണ് എന്ന് പറഞ്ഞ് താൻ മമ്മൂട്ടിയുടെ അടുത്ത് പോയിരുന്നു. എന്നാൽ അദ്ദേഹം തന്നേപ്പോലും ഞെട്ടിച്ചുകൊണ്ട് ഞാനല്ലെ നിന്നെ പരിചയപ്പെട്ടത് എന്നാണ് തന്നോട് പറഞ്ഞത്.
അദ്ദേഹത്തെ പിന്നീട് പോയി കാണാനുള്ള ധെെര്യം തനിക്കില്ലയിരുന്നെന്നും ബലാജി പറയുന്നു. വർഷങ്ങൾക്ക് ശേഷം കുഞ്ഞനന്തൻ്റെ കട എന്ന ചിത്രത്തിലാണ് താൻ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. അന്ന് താൻ വീണ്ടും മമ്മൂട്ടിയൊട് സംസാരിക്കാൻ ചെന്നപ്പോൾ നിന്നെ ഞാൻ അല്ലെ അന്ന് പരിചയപ്പെട്ടത് എന്ന് പറഞ്ഞെന്നും ബാലാജി പറയുന്നു. ശരിക്കും പച്ചയായ മനുഷ്യനാണ് അദ്ദേഹം യാതൊരു അഹംഭാവവുമില്ലാതെ മനുഷ്യനെ മനസ്സിലാക്കുന്ന നല്ല നടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...