Actor
‘ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ലങ്കയിലേക്ക് വരൂ’… മമ്മൂട്ടിയുമായുള്ള ആ കൂടിക്കാഴ്ച നടന്നു
‘ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ലങ്കയിലേക്ക് വരൂ’… മമ്മൂട്ടിയുമായുള്ള ആ കൂടിക്കാഴ്ച നടന്നു
പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ് നടന്‍ മമ്മൂട്ടി ഇപ്പോഴുള്ളത്. ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.
ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോയുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ശ്രീലങ്കയില്‍ സിനിമാ ഷൂട്ടിങ്ങിനായെത്തിയ മമ്മൂട്ടിയെ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. താരത്തിനൊപ്പമുള്ള ചിത്രം മന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
”പ്രശസ്ത മലയാള നടന്‍ മമ്മൂക്കയുമായി കൂടിക്കാഴ്ച നടത്തി. സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയില്‍ വന്നതിന് അദ്ദേഹത്തോട് വ്യക്തിപരമായി നന്ദി അറിയിക്കുകയും ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ലങ്കയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു” മന്ത്രി കുറിച്ചു.
കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ സനത് ജയസൂര്യയും മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
”മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിക്കാനായത് ബഹുമതിയായി കാണുന്നു. @മമ്മൂക്ക. സര്‍, നിങ്ങള്‍ ശരിക്കും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിന് വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള എല്ലാ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു.” എന്നായിരുന്നു ജയസൂര്യയുടെ ട്വീറ്റ്.
ശ്രീലങ്കയിലേക്ക് ആളുകൾ വരാൻ മടി കാണിക്കുന്ന സമയത്താണ് മമ്മൂട്ടി ചിത്രീകരണത്തിനായി ലങ്കയിൽ എത്തിയത്. ഇതോടെ വലിയ പ്രാധാന്യമാണ് ലങ്കൻ അധികൃതർ അദ്ദേഹത്തിന് നൽകിയത്.
