Connect with us

ഷെയ്ന്‍ നിഗത്തോട് ഇഷ്ടം, ഇഷ്ടമാണെങ്കില്‍ പ്രണയ വിവാഹം, ഷെയ്ന്‍ ഉമ്മയ്ക്ക് ഇഷ്ടമായാല്‍ അറേഞ്ചിഡെന്ന് ഹനാന്‍! ആ പ്രണയം സ്വീകരിക്കുമോ? നടന്റെ മറുപടി ഇങ്ങനെ, ഞെട്ടിച്ചു

Actor

സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ പെണ്‍കുട്ടിയാണ് ഹനാന്‍. മീന്‍ കച്ചവടം നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ഒരിടയ്ക്ക് ശ്രദ്ധ നേടിയിരുന്നു. നാളുകള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു ഹനാന്. വര്‍ക്കൗട്ടിലൂടെ തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ഇപ്പോൾ താരം. അടുത്തിടെ ഒരു അഭിമുഖത്തിൽ ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുള്ള കാര്യം ഹനാൻ സൂചിപ്പിച്ചിരുന്നു.

അറേഞ്ചഡ് വിവാഹം ആണോ പ്രണയ വിവാഹമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഷെയ്‌ന് ഇഷ്ടമാണെങ്കില്‍ പ്രണയ വിവാഹമെന്നും ഷെയ്ന്‍ ഉമ്മയ്ക്ക് ഇഷ്ടമായാല്‍ അറേഞ്ച്ഡും എന്നും ഹനാന്‍ തമാശയായി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ എന്താണ് ഷെയ്‌ൻ നിഗം പങ്കുവെക്കവേ അവതാരക ഹനാന്റെ പ്രണയം സൂചിപ്പിക്കുകയാണ്

ഷെയ്‌ന് സോഷ്യല്‍ മീഡിയയില്‍ കൂടി ചില പ്രൊപ്പോസലുകള്‍ വരുന്നുണ്ടെന്നായിരുന്നു അവതാരക പറഞ്ഞത്. കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും എന്താണെന്നും ഷെയ്ന്‍ തിരിച്ച് ചോദിച്ചു. പിന്നാലെ ഹനാനെക്കുറിച്ചും ഹനാന്‍ ഷെയ്‌നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമൊക്കെ അവതാരക ഷെയ്‌ന് പറഞ്ഞു കൊടുക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെയെന്നായിരുന്നു ഷെയ്‌ന്റെ മറുപടി.

ഒരുപാട് പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഷെയ്‌ന്റെ മറുപടി. എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ലെന്നും കഴിച്ചോ എന്ന് പോലും ചോദിക്കാറില്ലെന്നും ഷെയ്ന്‍ പറയുന്നു. സുഖമാണോ എന്നൊക്കെയാണ് ചോദിക്കാറുള്ളതെന്നാണ് ഷെയ്ന്‍ പറയുന്നത്.

Continue Reading
You may also like...

More in Actor

Trending