Connect with us

സത്യം അറിയാതെ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് പലതും, അയാളുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ചു പോയ അവർക്ക് അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാത്തതു കൊണ്ടാണ്, നല്ല മനുഷ്യനാണ് ഗണേഷ് കുമാറെന്ന് കെ.ജി നായർ

Actor

നടൻ ഗണേഷ് കുമാറിന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിർമ്മാതാവ് കെജി നായർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

​ഗണേഷിന്റെ മുൻ ഭാര്യയായിരുന്ന യാമിനി തങ്കച്ചി സത്യം അറിയാതെ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് പലതുമെന്നാണ് അദ്ദേഹം പറയുന്നത്. ഗണേഷിനെ പണ്ട് മുതൽ തനിക്കറിയാം. ​പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള വ്യക്തിയാണ്. പക്ഷെ അദ്ദേഹം നല്ല മനുഷ്യനാണ്. ഗണേഷ് കുമാറിന്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ചു പോയ അവർക്ക് അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാത്തതു കൊണ്ടാണെന്നും കെജി നായർ പറഞ്ഞു. അഭിനയ രംഗത്തുള്ള പലർക്കും പലരോടും ദേഷ്യം തോന്നുന്നത് സാധാരണയാണ്. അങ്ങനെ ആ​​രോ ഉണ്ടാക്കിയെടുത്ത ഒരു കഥയാണ്. ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന് അങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഇപ്പോഴും തുടരേണ്ടതാണ്.

പക്ഷെ പിന്നീട് അതിനെപ്പറ്റി ഒന്നും പുറത്തു വന്നിട്ടില്ല. ​ഗണേഷിനെ പോലെ തന്നെ പല സംഘടനകളും അംഗമായിട്ടുള്ള വ്യക്തിയാണ് യാമിനി തങ്കച്ചിയും അവർ പല മീറ്റിങ്ങുകളിലും പങ്കെടുക്കാറുണ്ട്. അങ്ങനെ ഏതോ ഒരു മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ആരോ പറഞ്ഞു കേട്ട ഒരു കഥയുടെ പേരിൽ ആയിരുന്നു ആ പ്രശ്നങ്ങൾ എല്ലാം ഉണ്ടായത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അച്ഛൻ ബാലകൃഷ്ണപിള്ളയും ഗണേഷിനോട് അകലം പാലിച്ചിരുന്നെങ്കിലും പിന്നീട് അച്ഛനും മകനും ഒന്നായെന്ന് കെജി നായർ പറഞ്ഞു

1994 ലയിരുന്നു ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയുമായുള്ള വിവാഹം . ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. പൊരുത്തപ്പെടാനാവാത്ത പ്രശ്‌നങ്ങള്‍ ദാമ്പത്യ ജീവിതത്തെ ബാഘിച്ച് തുടങ്ങിയതോടെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2014 ല്‍ ബിന്ദു മേനോനുമായി ഗണേഷ് കുമാര്‍ വിവാഹിതനായി.

Continue Reading
You may also like...

More in Actor

Trending

Recent

To Top